ടോസിടാൻ നിമിഷങ്ങൾ മാത്രം; പാക്കിസ്ഥാൻ പര്യടനം ഉപേക്ഷിച്ച് ന്യൂസിലാൻഡ്

 

പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ നിന്നും ന്യൂസിലാൻഡ് പിൻമാറി. ഒന്നാം ഏകദിനത്തിന് തൊട്ടുമുമ്പ് ടോസിന് മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെയാണ് ന്യൂസിലാൻഡ് പരമ്പരയിൽ നിന്ന് പിൻമാറിയത്. ന്യൂസിലാൻഡ് സർക്കാർ നൽകിയ സുരക്ഷാ മുന്നറിയിപ്പ് അനുസരിച്ചാണ് പിൻമാറ്റെന്ന് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. താരങ്ങൾ എത്രയും വേഗം പാക്കിസ്ഥാൻ വിടുമെന്നും ന്യൂസിലാൻഡ് ക്രിക്കറ്റ്ബോർഡ് അറിയിച്ചു

സുരക്ഷാ കാരണങ്ങളാൽ രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന ഇടവേളക്ക് ശേഷമാണ് ന്യൂസിലാൻഡ് താരങ്ങൾ പാക്കിസ്ഥാനിൽ പര്യടനത്തിന് എത്തിയത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് പര്യടനത്തിൽ തീരുമാനിച്ചിരുന്നത്. ഇന്ന് മുതൽ ഒക്ടോബർ 3 വരെയായിരുന്നു മത്സരങ്ങൾ നടക്കേണ്ടിയിരുന്നത്.

പര്യടനം ഉപേക്ഷിക്കുന്നത് പാക് ക്രിക്കറ്റ് ബോർഡിന് കനത്ത തിരിച്ചടിയാണെന്ന് മനസ്സിലാക്കുന്നു. മികച്ച രീതിയിൽ ഞങ്ങളെ സ്വീകരിക്കുകയും വേദിയൊരുക്കുകയും ചെയ്തു. പക്ഷേ താരങ്ങളുടെ സുരക്ഷ പ്രധാനമാണ്. ഇതിാൽ പരമ്പരയിൽ നിന്ന് പിൻമാറുകയാണെന്ന് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് അറിയിക്കുകയായിരുന്നു.