കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ സീസൺ പുനരാരംഭിക്കുമ്പോൾ ഓസ്ട്രേലിയൻ താരങ്ങൾ കളിച്ചേക്കില്ല എന്ന് റിപ്പോർട്ട്. ലോകകപ്പിന് തൊട്ടുമുമ്പ് വരെ രാജ്യാന്തര മത്സരങ്ങൾ ഉള്ളതാണ് കാരണം. ഇനിയുള്ള മാസങ്ങളിൽ ഓസ്ട്രേലിയയ്ക്ക് വിൻഡീസ്, ബംഗ്ലാദേശ് പര്യടനങ്ങളാണുള്ളത്.
പേസ് ബൗളർ പാറ്റ് കമ്മിൻസ്, ഓപ്പണർ ഡേവിഡ് വാർണർ എന്നിവർക്ക് വിൻഡീസ് പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. വിൻഡീസുമായുള്ള പരമ്പരയ്ക്ക് ശേഷം ബംഗ്ലാദേശ് പര്യടനം, ഐപിഎൽ, ടി20 ലോകകപ്പ് എന്നിവ അടുത്തടുത്താണ് ഷെഡ്യൂൾ ചെയ്യപ്പെട്ടിരിക്കുന്നത്. ഇക്കാരണത്താലാണ് ഓസ്ട്രേലിയൻ താരങ്ങൾ ഐപിഎല്ലിൽ നിന്ന് വിട്ട് നിന്നേക്കുമെന്ന സൂചന നൽകു