കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
കൊച്ചുകുട്ടികള്‍ക്ക് ഒരു പ്രത്യേക തരം ഭക്ഷണത്തോട് ശക്തമായ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടാകുന്നത് അസാധാരണമല്ല. അവര്‍ പതുക്കെ വലുതാവുന്നതിന് അനുസരിച്ച് ചില ഭക്ഷണങ്ങളോട് വിമുഖത കാണിക്കുന്നു. അതേ സമയം അവരുടെ പ്രിയപ്പെട്ട ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കാനും സാധിക്കില്ല. ചില സമയങ്ങളില്‍ അവര്‍ അവരുടെ മാനസികാവസ്ഥയോ അഭിരുചിയോ അനുസരിച്ച് ഭക്ഷണം ഒഴിവാക്കുന്നു. അതിനാല്‍, മിക്ക കൊച്ചുകുട്ടികളെയും പിക്കി ഈറ്റേഴ്‌സ് എന്നാണ് പറയുന്നത്. കൊച്ചുകുട്ടികളുടെ വളര്‍ച്ചാ നിരക്കും വിശപ്പും മന്ദഗതിയിലാകുന്നു. കുട്ടികള്‍ അവരുടെ വളര്‍ച്ചയ്ക്ക് ശേഷം, ഭക്ഷണം കഴിക്കാന്‍ വിമുഖത കാണിക്കുന്നു….