മാനന്തവാടി ∙ ജില്ലാ ജയിലിലിൽ തടവുകാർക്കും ജീവനക്കാർക്കും കോവിഡ്
സ്ഥിരീകരിച്ചു. 11 തടവുകാർ നിലവിൽ കോവിഡ് ബാധിതരാണ്. ഇതിൽ 60 വയസുകഴിഞ്ഞ
ഒരു തടവുകാരനെ മാനന്തവാടി മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി. 8
ജീവനക്കാർക്കും രോഗം ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച
തടവുകാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ
ആർടിപിസിആർ പരിശോധനയുടെ ഫലമാണ് ഇന്നലെ വന്നത്. വനിതാ ജയിലായി
പ്രവർത്തിച്ചിരന്ന കെട്ടിടം നിലവിൽ ജയിലിലെ സിഎഫ്എൽടിസി ആയി
മാറ്റിയിരിക്കയാണ്. കോവിഡ് വ്യാപന സാധ്യത മുന്നിൽ കണ്ട് ഏറെ നേരത്തെ
തന്നെ വനിതാ തടവുകാരെയും ജീവനക്കാരെയും ഇവിടെ നിന്ന് മാറ്റിയിരുന്നു.
മെഡിക്കൽ കോളജിൽ നിന്നുള്ള സംഘം 2 നേരം ഇവിടെയെത്തി കോവിഡ് ബാധിതരെ
പരിശോധിക്കുന്നുണ്ട്.
The Best Online Portal in Malayalam