മഹാരാഷ്ട്രയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ; പൊതു ഗതാഗതം സർക്കാർ ഉദ്യോഗസ്ഥർക്കും, ആരോഗ്യ പ്രവർത്തകർക്കും മാത്രം

 

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര സമ്പൂർണ ലോക്ഡൗണിലേക്ക് നീങ്ങുന്നു. വ്യാഴാഴ്ച രാത്രി 8 മണി മുതലാണ് സമ്പൂർണ ലോക്ക്ഡൗൺ നിലവിൽ വരുന്നത്. ഇതിനായി സർക്കാർ പ്രത്യേക മാർഗ നിർദ്ദേശങ്ങളും പുറത്തിറക്കി.

സർക്കാർ ഉദ്യോഗസ്ഥർക്കും ആരോഗ്യ പ്രവർത്തകർക്കും മാത്രമേ പൊതു ഗതാഗതം ഉപയോഗിക്കാനാകൂ. മെഡിക്കൽ ആവശ്യങ്ങൾക്കും വാക്‌സിനേഷനും അല്ലാതെ പൊതു ഗതാഗതം അനുവദിക്കില്ല. സ്വകാര്യ ഗതാഗതത്തിനും നിയന്ത്രണം ബാധകമാണ്. സർക്കാർ, സ്വകാര്യ ഓഫീസുകളിൽ ഹാജർനില 15 ശതമാനം മാത്രമേ പാടുളളൂ. വിവാഹചടങ്ങുകൾക്ക് 25 പേർക്ക് മാത്രമാണ് അനുമതി.

കോവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കം മുതൽ രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്ര മുൻപിലാണ്. പല നിയന്ത്രണങ്ങൾ കൊണ്ടുവന്നെങ്കിലും ഇതൊന്നും ഫലിച്ചില്ല. ഇതേത്തുടർന്നാണ് ഇപ്പോൾ സമ്പൂർണ ലോക്ക്ഡൗണിലേക്ക് ങ്ങുന്നത്.