സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് കൊവിഡ് ബാധിച്ച് മരിച്ചു

 

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി(34) കൊവിഡ് ബാധിച്ച് മരിച്ചു. യെച്ചൂരിയുടെ മൂത്ത മകനാണ് മാധ്യമപ്രവർത്തകനായ ആശിഷ്. കൊവിഡിനെ തുടർന്ന് ഹരിയാനയിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു

പുലർച്ചെ ആറ് മണിയോടെയാണ് അന്ത്യം. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടർന്നാണ് മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.