കൊച്ചുകുട്ടികള്‍ക്ക് ഒരു പ്രത്യേക തരം ഭക്ഷണത്തോട് ശക്തമായ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടാകുന്നത് അസാധാരണമല്ല. അവര്‍ പതുക്കെ വലുതാവുന്നതിന് അനുസരിച്ച് ചില ഭക്ഷണങ്ങളോട് വിമുഖത കാണിക്കുന്നു. അതേ സമയം അവരുടെ പ്രിയപ്പെട്ട ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കാനും സാധിക്കില്ല. ചില സമയങ്ങളില്‍ അവര്‍ അവരുടെ മാനസികാവസ്ഥയോ അഭിരുചിയോ അനുസരിച്ച് ഭക്ഷണം ഒഴിവാക്കുന്നു. അതിനാല്‍, മിക്ക കൊച്ചുകുട്ടികളെയും പിക്കി ഈറ്റേഴ്‌സ് എന്നാണ് പറയുന്നത്. കൊച്ചുകുട്ടികളുടെ വളര്‍ച്ചാ നിരക്കും വിശപ്പും മന്ദഗതിയിലാകുന്നു.
കുട്ടികള്‍ അവരുടെ വളര്‍ച്ചയ്ക്ക് ശേഷം, ഭക്ഷണം കഴിക്കാന്‍ വിമുഖത കാണിക്കുന്നു. എന്നാല്‍ പലപ്പോഴും കുട്ടികള്‍ക്ക് വേണ്ടത്ര പോഷകാഹാരം ലഭിക്കുന്നുണ്ടോ എന്ന് മാതാപിതാക്കള്‍ ആശങ്കപ്പെടുന്നുമുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.
സമ്മര്‍ദ്ദരഹിതമാക്കുക
കുഞ്ഞിന് ഭക്ഷണം കൊടുക്കുമ്പോള്‍ ഒരിക്കലും സമ്മര്‍ദ്ദം ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കണം. വെള്ളത്തിന് പുറമേ ലഘുഭക്ഷണസമയത്ത് കുഞ്ഞിന് ചെറിയ ഭക്ഷണങ്ങള്‍ നല്‍കാവുന്നതാണ്. കുട്ടികള്‍ അവര്‍ക്ക് ആവശ്യമുള്ളത് മാത്രം കഴിച്ചാല്‍ അവരുടെ ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.
സ്ഥിരവും രസകരവുമായ ഭക്ഷണക്രമം നിലനിര്‍ത്തുക
നിങ്ങളുടെ കുട്ടിയുമായി ഭക്ഷണം കഴിക്കുമ്പോള്‍ എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണ എന്നുള്ളതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. കുട്ടികള്‍ക്ക് കുക്കി കട്ടറുകള്‍, സോസുകള്‍, മഫിന്‍ ട്രേകള്‍ എന്നിവയെല്ലാം നല്‍കാവുന്നതാണ്. എന്നാല്‍ ഇത് ആരോഗ്യകരമായതാണ് എന്നുള്ളത് അറിഞ്ഞിരിക്കണം. ആവിയില്‍ വേവിച്ചതോ വറുത്തതോ പ്രിയപ്പെട്ട ഡിപ്പിംഗ് സോസോ ഉപയോഗിച്ച് വ്യത്യസ്ത രീതികളില്‍ ഒരേ ഭക്ഷണം വിളമ്പാന്‍ ശ്രമിക്കുക, അല്ലെങ്കില്‍ നിങ്ങളുടെ കുട്ടിക്ക് അവരുടേതായ രസകരമായ ഭക്ഷണം ഉണ്ടാക്കി നല്‍കാവുന്നതാണ്.
കുഞ്ഞിനെ കൂടെക്കൂട്ടുക
നിങ്ങളുടെ കുട്ടിയുടെ താല്‍പര്യം അനുസരിച്ച് ഭക്ഷണം തയ്യാറാക്കുന്നതിന് ശ്രദ്ധിക്കണം. അതിന് വേണ്ടി ഷോപ്പിംഗിന് കുഞ്ഞിനെ നിങ്ങളോടൊപ്പം കൊണ്ടുപോകുക. പലതരം പുതിയ ഭക്ഷണങ്ങള്‍ പരീക്ഷിക്കാന്‍ നിങ്ങളുടെ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. ഇത് ആദ്യത്തെ, രണ്ടാമത്, അല്ലെങ്കില്‍ പത്താം തവണ പോലും സംഭവിച്ചില്ലെങ്കില്‍, ഉപേക്ഷിക്കുകയോ നിരാശപ്പെടുകയോ ചെയ്യരുത്. കാരണം മറ്റ് ചില വഴികള്‍ ഇതിലൂടെ പ്രയോഗിക്കാവുന്നതാണ്.
നിങ്ങളുടെ കുട്ടിയുടെ വളര്‍ച്ച നിരീക്ഷിക്കുക
നിങ്ങളുടെ കുട്ടി കഴിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍, അവന്‍ അല്ലെങ്കില്‍ അവള്‍ അമിതമായി കഴിക്കുകയാണെന്നോ അല്ലെങ്കില്‍ വളരെ കുറച്ച് കഴിക്കുകയാണെന്നോ തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കുട്ടിയുടെ ദൈനംദിന ഭക്ഷണത്തിന്റെ അളവ് ശ്രദ്ധിക്കുക. നിങ്ങളുടെ കുട്ടിയുടെ ഉയരവും ഭാരവും ഒരു വളര്‍ച്ചാ ചാര്‍ട്ടില്‍ രേഖപ്പെടുത്താവുന്നതാണ്. ആരോഗ്യത്തോടെ നിങ്ങളുടെ കുഞ്ഞിനെ കണക്കാക്കുന്നതിന് ഭക്ഷണത്തിന്റെ കാര്യത്തോടൊപ്പം കുഞ്ഞിന്റെ വളര്‍ച്ചയും അറിഞ്ഞിരിക്കേണ്ടതാണ്.
കുട്ടികളോടൊപ്പം ഒരുമിച്ച് ഭക്ഷണം കഴിക്കുക
കുട്ടികളോടൊപ്പം ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കഴിയുന്നത്ര തവണ, ഒരു കുടുംബമായി ഒരുമിച്ച് ഭക്ഷണം കഴിക്കുക. ഭക്ഷണസമയത്ത് ടെലിവിഷന്‍ അല്ലെങ്കില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ആരോഗ്യകരമായ ഭക്ഷണത്തിന് ഒരു നല്ല ഉദാഹരണം നല്‍കാന്‍ ഈ സമയം പ്രയോജനപ്പെടുത്തുക. മുഴുവന്‍ കുടുംബത്തിനും ഒരുമിച്ച് ഭക്ഷണം വിളമ്പുക. ഓരോ ഭക്ഷണത്തിലും നിങ്ങളുടെ കുട്ടി ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണമെങ്കിലും ഉള്‍പ്പെടുത്തിക്കൊണ്ട് സമീകൃത ഭക്ഷണം നല്‍കുന്നത് തുടരുക.