ലോകകപ്പിന് ശേഷം ടി20 ടീമിന്റെ നായക സ്ഥാനം ഒഴിയുകയാണെന്ന് വിരാട് കോഹ്ലി

അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് വിരാട് കോഹ്ലി. ജോലിഭാരം കണക്കിലെടുത്താണ് തീരുമാനം. അതേസമയം ഏകദിനങ്ങളിലും ടെസ്റ്റിലും നായകനായി തുടരുമെന്നും കോഹ്ലി അറിയിച്ചു. ടി20യിൽ ബാറ്റ്‌സ്മാനമായും തുടരും

കഴിഞ്ഞ അഞ്ചോ ആറോ വർഷമായി മൂന്ന് ഫോർമാറ്റിലും ക്യാപ്റ്റനായി തുടരുന്നതിന്റെ ജോലി ഭാരം കണക്കിലെടുത്ത് ടി20 നായക സ്ഥാനം ഒഴിയുകയാണ്. ടെസ്റ്റിലും ഏകദിനത്തിലും തുടർന്നും ടീമിനെ നയിക്കും. ടി20 ക്യാപ്റ്റനെന്ന നിലയ്ക്ക് കഴിവിന്റെ പരമാവധി ടീമിന് നൽകാൻ ശ്രമിച്ചിട്ടുണ്ടെന്നും കോഹ്ലി ട്വീറ്റ് ചെയ്തു