പി ഡബ്ല്യു ഡി സെക്രട്ടറി ആനന്ദ് സിംഗിന്റെ മകൾ ഭവ്യ സിംഗ് ഫ്‌ളാറ്റിന്റെ ഏഴാം നിലയിൽ നിന്ന് വീണുമരിച്ചു. പതിനാറ് വയസ്സായിരുന്നു. കവടിയാറിലെ ഫ്‌ളാറ്റിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. അപകടം നടന്നയുടനെ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.