കൊല്ലം കൊട്ടാരക്കര കരിമ്പിൻപുഴയിൽ രണ്ടര വയസ്സുകാരി വെള്ളക്കെട്ടിൽ വീണുമരിച്ചു. അജിത്ത്-ആതിര ദമ്പതികളുടെ മകൾ ആതിദ്യയാണ് മരിച്ചത്. വീടിന് സമീപത്തെ വെള്ളക്കെട്ടിലാണ് കുട്ടി വീണത്. മാതാപിതാക്കളും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.