തുടരെ മൂന്ന് റെഡ് കാര്‍ഡ്; ബാംഗ്ലൂര്‍ എഫ്സിക്കെതിരെ ബ്ലാസ്റ്റേഴ്സിന് തോല്‍വി

ഡ്യൂറന്‍റ് കപ്പില്‍ ചിരവൈരികളായ ബാംഗ്ലുര്‍ എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളിനാണ് ബാംഗ്ലൂര്‍ ബ്ലാസ്റ്റേഴ്സിനെ തകര്‍ത്തത്. തുടരെ 3 റെഡ് കാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് എട്ട് പേരായി ചുരുങ്ങിയ ബ്ലാസ്റ്റേഴ്സിനെതിരെ ബാംഗ്ലൂരിന്‍റെ വിജയം അനായാസമായിരുന്നു.

ബാംഗ്ലൂരിനായി 35 -ാം മിനിറ്റില്‍ ബൂട്ടിയയും 71 -ാം മിനിറ്റില്‍ അഗസ്റ്റിനുമാണ് ഗോളുകള്‍ നേടിയത്.  നേരത്തെ ബ്ലാസ്റ്റേഴ്സ് നിരയില്‍ സന്ദീപ് സിംഗിനും, ധനചന്ദ്ര മീതേയിക്കും, ഹോര്‍മിപാമിനുമാണ് റെഡ് കാര്‍ഡ് ലഭിച്ചത്.