24 മണിക്കൂറിനിടെ പരിശോധിച്ചത് 97,070 സാമ്പിളുകൾ; രോഗമുക്തിയിൽ ആശ്വാസം

 

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,588 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1888, കൊല്ലം 1175, പത്തനംതിട്ട 1161, ആലപ്പുഴ 1520, കോട്ടയം 1485, ഇടുക്കി 1019, എറണാകുളം 3377, തൃശൂർ 2807, പാലക്കാട് 1855, മലപ്പുറം 2864, കോഴിക്കോട് 3368, വയനാട് 956, കണ്ണൂർ 1767, കാസർഗോഡ് 346 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,90,750 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 42,09,746 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 97,070 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,61,239 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 5,33,190 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 28,049 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1718 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.