ടെലികോം കമ്പനികൾക്ക് സ്പെക്ട്രം കുടിശ്ശികയിൽ 4 വർഷത്തെ മോറട്ടോറിയം

ന്യൂഡെൽഹി: പ്രതിസന്ധിയിലായ ടെലികോം മേഖലയ്ക്കുള്ള ദുരിതാശ്വാസ പാക്കേജ് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകരിച്ചു. ഇതുപ്രകാരം ടെലികോം കമ്പനികൾക്ക് അവരുടെ ദീർഘകാല കുടിശ്ശിക അടയ്ക്കുന്നതിന് ഇളവ് നൽകുന്നു. 2022 ഏപ്രിലിൽ അടയ്‌ക്കേണ്ടുന്ന സ്പെക്ട്രം ഇൻസ്‌റ്റാൾമെന്റിന് ഒരു വർഷത്തെ മൊറട്ടോറിയം പാക്കേജിൽ ഉൾപ്പെടുന്നു എന്നും എൻ.ഡി ടി.വി റിപ്പോർട്ട് ചെയ്തു. കുടിശ്ശിക ഇനത്തിൽ സർക്കാരിന് ഒരു വലിയ തുക കടപ്പെട്ടിരിക്കുന്ന വോഡഫോൺ ഐഡിയ പോലുള്ള കമ്പനികൾക്ക് ആശ്വാസം നൽകുന്നതാണ് പാക്കേജ്. മന്ത്രിസഭ അംഗീകരിച്ച ദുരിതാശ്വാസ പാക്കേജിൽ, ടെലികോം കമ്പനികൾക്ക് അവരുടെ…

Read More

പാര്‍ട്ടി നേതാക്കള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ പോലും ലഭിക്കാറില്ല; വീണാ ജോർജിനെതിരെ എല്‍.ഡി.എഫില്‍ വിമര്‍ശനം

ആരോഗ്യമന്ത്രി വീണാ ജോർജിന് പത്തനംതിട്ട സിപിഎമ്മിലും എൽഡിഎഫിലും വിമർശനം. പത്തനംതിട്ട സൗത്ത്, നോർത്ത് ലോക്കല്‍ കമ്മിറ്റികളിലും എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റികളിലുമാണ് വിമർശനം ഉയർന്നത്. വികസന പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കാന്‍ എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി പ്രത്യേക സമിതിയെ നിയോഗിച്ചു. പാര്‍ട്ടി നേതാക്കള്‍ പോലും വിളിച്ചാല്‍ മന്ത്രിയെ ഫോണില്‍ ലഭിക്കാറില്ലെന്നാണ് പ്രധാന വിമർശനം. മന്ത്രി പങ്കെടുക്കുന്ന സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും സിപിഎം നേതാക്കളെ ഒഴിവാക്കുകയാണ്. പത്തനംതിട്ട നഗരസഭയിലെ വികസ പ്രവര്‍ത്തനങ്ങളോട് വീണ ജോര്‍ജ് മുഖം തിരിഞ്ഞ് നില്‍ക്കുന്നുവെന്നും വിമർശനമുയർന്നു. പത്തനംതിട്ട…

Read More

എസ്‌ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിപ്പിച്ച്‌ സുരേഷ് ഗോപി എംപി

ഒല്ലൂര്‍ എസ്‌ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിപ്പിച്ച്‌ സുരേഷ് ഗോപി എംപി. തൃശ്ശൂര്‍ പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ്.ഐയെ വിളിച്ചുവരുത്തിയാണ് സല്യൂട്ട് ചെയ്യിച്ചത്. താന്‍ എംപിയാണ്, മേയറല്ല എന്നായിരുന്നു സല്യൂട്ട് ചെയ്യാത്ത പൊലീസ് ഉദ്യോഗസ്ഥനോടുള്ള സുരേഷ് ഗോപിയുടെ പ്രതികരണം. 15 മിനിട്ട് എസ്‌ഐ വാഹനത്തില്‍ ഇരുന്നുവെന്നും ഇത് മര്യാദകേടാണെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. നിര്‍ബന്ധപൂര്‍വം സല്യൂട്ട് വാങ്ങിയിട്ടില്ലെന്നും താന്‍ ശാസിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറയുന്നു. സൗമ്യതയോടെ സല്യൂട്ടിന്റെ കാര്യം ഓര്‍മിപ്പിക്കുകയാണ്…

Read More

കോവിഡ് വാക്‌സിനേഷനില്‍ കേരളത്തിന് നിര്‍ണായക നേട്ടം, 80.17% പേര്‍ക്ക് ആദ്യ ഡോസ് നല്‍കി

  തിരുവനന്തപുരം: കോവിഡ് വാക്സിനേഷനിൽ കേരളം നിർണായക ഘട്ടം പിന്നിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 80.17 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി. 32.17 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിനും ലഭിച്ചു. ആകെ മൂന്ന് കോടിയിലധികം ഡോസ് വാക്സിൻ ഇതുവരെ നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. പരമാവധി ജനങ്ങൾക്ക് വാക്സിൻ നൽകി സംരക്ഷിക്കലാണ് ഏറ്റവും പ്രധാന ലക്ഷ്യം. 80 ശതമാനം പേർക്ക് വാക്സിൻ നൽകിയെന്നത് ആ ലക്ഷ്യത്തിലെ നിർണായക നേട്ടമാണ്. സെപ്തംബറിൽ…

Read More

കേരളം സമഗ്ര കാരവൻ ടൂറിസം നയം പ്രഖ്യാപിച്ചു

കോവിഡാനന്തര ലോകത്തെ വിനോദസഞ്ചാരികളുടെ ആവശ്യങ്ങളും താൽപര്യങ്ങളും പരിഗണിച്ച് കേരളം സമഗ്ര കാരവൻ ടൂറിസം നയം പ്രഖ്യാപിച്ചു. സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോട് ഒത്തിണങ്ങിയ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന നയമാണിതെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിനോദസഞ്ചാരികൾക്ക് അതുല്യമായ യാത്രാനുഭവം നൽകി ആഗോള ലക്ഷ്യസ്ഥാനമായി കേരളത്തെ അടയാളപ്പെടുത്തിയ ഹൗസ്‌ബോട്ട് ടൂറിസം നടപ്പിലാക്കി മൂന്ന് ദശാബ്ദത്തിനു ശേഷം സമഗ്രമാറ്റത്തിനാണ് കാരവൻ ടൂറിസം നാന്ദികുറിക്കുന്നത്. 1990 മുതൽ സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കി വരുന്ന ടൂറിസം ഉത്പ്പന്നങ്ങളെ പോലെ പൊതു…

Read More

വിവാദ പരാമർശം: പാലാ ബിഷപിനെതിരെ കേസ് എടുക്കാൻ ആലോചനയില്ലെന്ന് മുഖ്യമന്ത്രി

  നർകോട്ടിക് ജിഹാദ് പ്രസ്താവനയിൽ പാലാ ബിഷപിനെതിരെ കേസ് എടുക്കാൻ ആലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ സമൂഹത്തിന്റെ പ്രത്യേകത നിലനിർത്താനുള്ള ശ്രമമാണ് എല്ലാവരുടെയും ഭാഗത്ത് നിന്നുണ്ടാകേണ്ടത്. എല്ലാ പ്രശ്‌നങ്ങളും ചർച്ച ചെയ്ത് പരിഹരിക്കാനുള്ള ശ്രമമാണ് വേണ്ടത്. നാടിന്റെ മതനിരപേക്ഷതയും അതിന്റെ ഭാഗമായുള്ള പ്രത്യേകതയുംനിലനിൽക്കണം എന്നാഗ്രഹിക്കുന്നവരാണ് ന്യൂനപക്ഷ, ഭൂരിപക്ഷ വിഭാഗത്തിലെ മഹാഭൂരിപക്ഷം പേരും. അതിന് വിരുദ്ധമായ രീതിയിൽ സമൂഹത്തെ മാറ്റാനുള്ള നീക്കം ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ല സമൂഹത്തിൽ നല്ല യോജിപ്പുണ്ടാക്കുക എന്നതാണ് പ്രധാനം. മാഫിയയെ…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്തു; കബഡി പരിശീലകരായ അച്ഛനും മകനും അറസ്റ്റിൽ

  പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ അച്ഛനും മകനും അറസ്റ്റിൽ. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിന് സമീപം അച്യുതപുരത്താണ് സംഭവം. ബാപ്പയ്യ(50), ഇയാളുടെ മകൻ നുകാലൂ(27) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ പ്രദേശത്ത് ഒരു കബഡി പരിശീലന കേന്ദ്രം നടത്തിയിരുന്നു. ഇവിടെ പരിശീലനത്തിനെത്തിയ രണ്ട് പെൺകുട്ടികളെയാണ് പീഡിപ്പിച്ചത്. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചൊവ്വാഴ്ചയാണ് പോലീസിന് ഇതുസംബന്ധിച്ച പരാതി ലഭിച്ചത്. പ്രതികൾക്കെതിരെ ബലാത്സംഗ കുറ്റവും പോക്‌സോ വകുപ്പും ചുമത്തി കേസ് എടുത്തിട്ടുണ്ട്. അന്വേഷണത്തിന് ചുമതലപ്പെടുത്തിയ പ്രത്യേക സംഘമാണ് പ്രതികളെ…

Read More

ജയസൂര്യ തന്റെ നൂറാമത്തെ ചിത്രം ‘സണ്ണി’യുമായെത്തുന്നു; ആമസോണ്‍ പ്രൈം വീഡിയോയിലൂടെ സെപ്റ്റംബര്‍ 23 ന് പ്രീമിയര്‍

തിരുവനന്തപുരം: ആരാധകര്‍ പ്രതീക്ഷയോടെ പ്രേക്ഷകര്‍  കാത്തിരിക്കുന്ന സണ്ണിയുടെ ആഗോള പ്രീമിയര്‍ പ്രഖ്യാപിച്ചു. രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ സിനിമയില്‍  ജയസൂര്യയാണ് നായകന്‍. ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്ന് നിര്‍മ്മിച്ച സണ്ണി  ഇരുവര്‍ ഒരുമിക്കുന്ന  എട്ടാമത്തെ ചിത്രമാണ്.  ഈ സസ്‌പെന്‍സ്-ഡ്രാമ  ഒരു നടനെന്ന നിലയില്‍ ജയസൂര്യയുടെ നൂറാമത്തെ ചിത്രമായതിനാല്‍  ഒരു വലിയ നാഴികക്കല്ലാണ്. 2021 സെപ്റ്റംബര്‍ 23 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ഇന്ത്യയിലും 240 രാജ്യങ്ങളിലും പ്രദേശങ്ങളിലും സണ്ണി…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 97,070 സാമ്പിളുകൾ; രോഗമുക്തിയിൽ ആശ്വാസം

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,588 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1888, കൊല്ലം 1175, പത്തനംതിട്ട 1161, ആലപ്പുഴ 1520, കോട്ടയം 1485, ഇടുക്കി 1019, എറണാകുളം 3377, തൃശൂർ 2807, പാലക്കാട് 1855, മലപ്പുറം 2864, കോഴിക്കോട് 3368, വയനാട് 956, കണ്ണൂർ 1767, കാസർഗോഡ് 346 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,90,750 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 42,09,746 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ 24…

Read More

തുടരെ മൂന്ന് റെഡ് കാര്‍ഡ്; ബാംഗ്ലൂര്‍ എഫ്സിക്കെതിരെ ബ്ലാസ്റ്റേഴ്സിന് തോല്‍വി

ഡ്യൂറന്‍റ് കപ്പില്‍ ചിരവൈരികളായ ബാംഗ്ലുര്‍ എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളിനാണ് ബാംഗ്ലൂര്‍ ബ്ലാസ്റ്റേഴ്സിനെ തകര്‍ത്തത്. തുടരെ 3 റെഡ് കാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് എട്ട് പേരായി ചുരുങ്ങിയ ബ്ലാസ്റ്റേഴ്സിനെതിരെ ബാംഗ്ലൂരിന്‍റെ വിജയം അനായാസമായിരുന്നു. ബാംഗ്ലൂരിനായി 35 -ാം മിനിറ്റില്‍ ബൂട്ടിയയും 71 -ാം മിനിറ്റില്‍ അഗസ്റ്റിനുമാണ് ഗോളുകള്‍ നേടിയത്.  നേരത്തെ ബ്ലാസ്റ്റേഴ്സ് നിരയില്‍ സന്ദീപ് സിംഗിനും, ധനചന്ദ്ര മീതേയിക്കും, ഹോര്‍മിപാമിനുമാണ് റെഡ് കാര്‍ഡ് ലഭിച്ചത്.

Read More