പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ അച്ഛനും മകനും അറസ്റ്റിൽ. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിന് സമീപം അച്യുതപുരത്താണ് സംഭവം. ബാപ്പയ്യ(50), ഇയാളുടെ മകൻ നുകാലൂ(27) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികൾ പ്രദേശത്ത് ഒരു കബഡി പരിശീലന കേന്ദ്രം നടത്തിയിരുന്നു. ഇവിടെ പരിശീലനത്തിനെത്തിയ രണ്ട് പെൺകുട്ടികളെയാണ് പീഡിപ്പിച്ചത്. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ചൊവ്വാഴ്ചയാണ് പോലീസിന് ഇതുസംബന്ധിച്ച പരാതി ലഭിച്ചത്. പ്രതികൾക്കെതിരെ ബലാത്സംഗ കുറ്റവും പോക്‌സോ വകുപ്പും ചുമത്തി കേസ് എടുത്തിട്ടുണ്ട്. അന്വേഷണത്തിന് ചുമതലപ്പെടുത്തിയ പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.