കോഴിക്കോട് പത്ത് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ പിടിയിൽ. തീരപ്രദേശത്തെ കോളനിയിൽ മൂന്ന് മാസം മുമ്പാണ് സംഭവം. രക്ഷിതാക്കളില്ലാത്ത സമയത്ത് കുട്ടിയെ കൂട്ടിക്കൊണ്ടുവന്ന ശേഷമായിരുന്നു കൂട്ടുകാർ ചേർന്ന് പീഡിപ്പിച്ചത്
കുട്ടി വിവരം വീട്ടിൽ പറഞ്ഞെങ്കിലും രക്ഷിതാക്കൾ കാര്യമായില്ല. എന്നാൽ കഴിഞ്ഞ ദിവസം വീട്ടുകാർ തമ്മിലുണ്ടായ തർക്കത്തിനിടെ വിഷയം ഉയർന്നുവന്നതോടെയാണ് നാട്ടുകാർ അറിയുന്നതും പോലീസിൽ അറിയിക്കുന്നതും. തുടർന്ന് വീട്ടുകാരിൽ നിന്ന് പരാതി എഴുതി വാങ്ങി അന്വേഷണം നടത്തുകയായിരുന്നു
പതിനൊന്നും 12ഉം വയസ്സുള്ള കുട്ടികളാണ് പിടിയിലായത്. ഇവരെ അറസ്റ്റ് ചെയ്ത് ജുവൈനൽ കോടതിയിൽ ഹാജരാക്കി.