ടി20 ലോകകപ്പിന് ശേഷം രോഹിത് ശർമ ഇന്ത്യയുടെ പരിമിത ഓവർ ടീമിന്റെ നായകനായേക്കും
ടി20 ലോകകപ്പിന് ശേഷം വിരാട് കോഹ്ലി ഇന്ത്യൻ ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ട്. ഏകദിന, ടി20 ടീമുകളുടെ നായകസ്ഥാനം ഒഴിയുമെന്നാണ് വാർത്ത. പകരം രോഹിത് ശർമ നായക സ്ഥാനത്തേക്ക് എത്തുമെന്നും ബിസിസിഐയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. മൂന്ന് ഫോർമാറ്റിലെയും ക്യാപ്റ്റൻസി ബാറ്റിംഗിനെ ബാധിക്കുന്നതായി കോഹ്ലി കരുതുന്നുണ്ട്. ഇതേ തുടർന്നാണ് പരിമിത ഓവർ ടീമിന്റെ നായക സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ കോഹ്ലി തയ്യാറാകുന്നത്. അതേസമയം ടെസ്റ്റ് ടീമിന്റെ നായക സ്ഥാനത്ത്…