പാരാലിമ്പിക്‌സ് ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യൻ താരം പ്രമോദ് ഭഗതിന് സ്വർണം

  പാരാലിമ്പിക്‌സ് ബാഡ്മിന്റണിൽ ഇന്ത്യൻ താരം പ്രമോദ് ഭഗതിന് സ്വർണം. പുരുഷ സിംഗിൾസ് എസ് എൽ 3 വിഭാഗത്തിലാണ് പ്രമോദം സ്വർണമെഡൽ സ്വന്തമാക്കിയത്. പാരാലിമ്പിക്‌സ് ബാഡ്മിന്റണിൽ ഇതാദ്യമായാണ് ഇന്ത്യ സ്വർണം നേടുന്നത്. ഇന്ത്യയുടെ തന്നെ മനോജ് സർക്കാരിനാണ് ഇതേ ഇനത്തിൽ വെങ്കലം. ബ്രിട്ടന്റെ ഡാനിയൽ ബെതെലിനെയാണ് പ്രമോദ് പരാജയപ്പെടുത്തിയത്. 21-14, 21-17 എന്ന സ്‌കോറിനായിരുന്നു ജയം. ജപ്പാന്റെ ദയസുകെ ഫുജിഹാരെയെ പരാജയപ്പെടുത്തിയാണ് മനോജ് സർക്കാർ വെങ്കലം നേടിയത്.

Read More

പാരാലിമ്പിക്‌സ് മിക്‌സ്ഡ് 50 മീറ്റർ ഷൂട്ടിംഗിൽ ഇന്ത്യക്ക് സ്വർണവും വെള്ളിയും

  ടോക്യോ പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം. മിക്‌സഡ് 50 മീറ്റർ പിസ്റ്റൾ എസ് എച്ച് 1 പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ മനീഷ് നർവാൾ സ്വർണവും സിംഗ് രാജ് അദാന വെള്ളിയും സ്വന്തമാക്കി. 218.2 പോയിന്റ് നേടിയാണ് മനീഷ് നർവാൾ സ്വർണം നേടിയത്. യോഗ്യതാ മത്സരത്തിൽ ഏഴാം സ്ഥാനക്കാരനായിരുന്നു നർവാൾ. സിംഗ് രാജിന് നാലാം സ്ഥാനമായിരുന്നു. എന്നാൽ ഫൈനലിൽ ഇരുവരും ഫോമിലേക്ക് ഉയരുകയായിരുന്നു. ഇതോടെ മൂന്ന് സ്വർണവും ഏഴ് വെള്ളിയും സഹിതം 15 മെഡലുകളാണ് ഇന്ത്യ…

Read More

ഇംഗ്ലണ്ട് 290 റൺസിന് പുറത്ത്, 99 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്; മൂന്നാം ദിനം നിർണായകമാകും

  ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിന് 99 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്. 290 റൺസിന് ഇംഗ്ലണ്ട് ഓൾ ഔട്ടാകുകയായിരുന്നു. ഒരു ഘട്ടത്തിൽ ഇന്ത്യയേക്കാൾ വലിയ തകർച്ച നേരിട്ടെങ്കിലും മധ്യനിരയും വാലറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചതോടെയാണ് ഇംഗ്ലണ്ട് ലീഡിലേക്ക് എത്തിയത്. 62 റൺസ് എടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. പിന്നീട് ക്രീസിൽ ഒന്നിച്ച ഒലി പോപും ജോണി ബെയിർസ്‌റ്റോയും ചേർന്ന് സ്‌കോർ 151 വരെ എത്തിച്ചു. ബെയിർസ്‌റ്റോ പുറത്തായതിന് ശേഷം മൊയിൻ അലിയുമായി ചേർന്ന് പോപ് സ്‌കോർ…

Read More

പാരാലിമ്പിക്‌സ് ഷൂട്ടിംഗിൽ ഇന്ത്യക്ക് വെങ്കലം; ചരിത്രം കുറിച്ച് അവനി ലേഖ്‌റ

  ടോക്യോ പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ. വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ എസ് എച്ച് വിഭാഗത്തിൽ ഇന്ത്യയുടെ അവനി ലേഖ്‌റ വെങ്കലം സ്വന്തമാക്കി. നേരത്തെ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ അവനി സ്വർണം നേടിയിരുന്നു. ടോക്യോ പാരാലിമ്പിക്‌സിൽ അവനിയുടെ മെഡൽ നേട്ടം രണ്ടായി. പാരാലിമ്പിക്‌സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന ഖ്യാതിയും അവനി സ്വന്തമാക്കി. 19ാം വയസ്സിലാണ് ഈ നേട്ടം. ടോക്യോ പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ 12ാം മെഡലാണിത്. ഇന്ന്…

Read More

പാരാലിമ്പിക്‌സ് ഹൈജംപിൽ ഇന്ത്യയുടെ പ്രവീൺ കുമാറിന് വെള്ളി മെഡൽ

  ടോക്യോ പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് വീണ്ടും വെള്ളി മെഡൽ. പുരുഷൻമാരുടെ ടി 64 ഹൈജംപ് മത്സരത്തിൽ ഇന്ത്യയുടെ പ്രവീൺകുമാർ വെള്ളി നേടി. 2.07 മീറ്റർ ചാടി ഏഷ്യൻ റെക്കോർഡോടെയാണ് വെള്ളി മെഡൽ നേട്ടം. ആദ്യ ശ്രമത്തിൽ 1.83 മീറ്ററും രണ്ടാം ശ്രമത്തിൽ 1.97 മീറ്ററും നാലാം ശ്രമത്തിൽ 2.07 മീറ്ററും ചാടിയാണ് പ്രവീൺ വെള്ളി നേടിയത്. ബ്രിട്ടന്റെ ജൊനാഥൻ ബ്രൂം എഡ്വാർഡ്‌സിനാണ് സ്വർണം. ഈ നേട്ടത്തോടെ ഇന്ത്യയുടെ മെഡൽ നേട്ടം 11 ആയി. രണ്ട് സ്വർണവും ആറ്…

Read More

അന്താരാഷ്ട്ര ക്രിക്കറ്റിൽ 23,000 റൺസ്; റെക്കോർഡ് കുതിപ്പിൽ സച്ചിനെയും പിന്തള്ളി കോഹ്ലി

  അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡുമായി ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്ലി. അതിവേഗത്തിൽ 23,000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡാണ് കോഹ്ലി സ്വന്തമാക്കിയത്. ഇതിഹാസ താരം സച്ചിനെയാണ് കോഹ്ലി മറികടന്നത്. ഇംഗ്ലണ്ടിനെതിരായി ഓവലിൽ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് കോഹ്ലിയുടെ റെക്കോർഡ് നേട്ടം 490 ഇന്നിംഗ്‌സുകളിൽ നിന്നാണ് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ 23,000 റൺസ് തികച്ചത്. സച്ചിൻ 522 ഇന്നിംഗ്‌സുകളിൽ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. സച്ചിനേക്കാൾ 32 ഇന്നിംഗ്‌സ് കുറച്ച് കളിച്ചാണ് കോഹ്ലി 23,000…

Read More

നാലാം ടെസ്റ്റിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച; 39 റൺസിനിടെ 3 വിക്കറ്റുകൾ വീണു

  ഓവൽ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യക്ക് 39 റൺസ് എടുക്കുന്നതിനിടെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഓപണർമാരെയും പൂജാരയെയുമാണ് ഇന്ത്യക്ക് നഷ്ടമായത്. നല്ല തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. രോഹിതും രാഹുലും ചേർന്ന് 8 ഓവറിൽ 28 റൺസ് വരെ എത്തിച്ച ശേഷമാണ് പിരിഞ്ഞത്. 11 റൺസെടുത്ത രോഹിതാണ് ആദ്യം പുറത്തായത്. ഇതോ സ്‌കോറിൽ 17 റൺസെടുത്ത രാഹുലും വീണതോടെ ഇന്ത്യ പ്രതിരോധത്തിലായി സ്‌കോർ 39ൽ നിൽക്കെ നാല്…

Read More

തിരിച്ചുവരുമോ ഇന്ത്യ: ഓവൽ ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനയച്ചു

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിന് ഓവലിൽ തുടക്കം. ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് ഒപ്പത്തിനൊപ്പമാണ്. ഓവൽ ടെസ്റ്റിലെ വിജയത്തോടെ പരമ്പരയിൽ മുന്നിലെത്താനാകും ഇന്ത്യയുടെ ശ്രമം. എന്നാൽ ലീഡ്‌സ് ടെസ്റ്റിലെ തകർപ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് റൂട്ടും സംഘവും ഇറങ്ങുന്നത് ആദ്യ ടെസ്റ്റ് സമനിലയിൽ പിരിഞ്ഞപ്പോൾ ലോർഡ്‌സ് ടെസ്റ്റിൽ ഇന്ത്യയും ലീഡ്‌സ് ടെസ്റ്റിൽ ഇംഗ്ലണ്ടും ജയിക്കുകയായിരുന്നു. ലീഡ്‌സിൽ ഇന്ത്യ ഇന്നിംഗ്‌സ്…

Read More

ചരിത്ര നേട്ടവുമായി ക്രിസ്റ്റ്യാനോ ലോകത്തിന്റെ നെറുകിൽ; അയർലാൻഡിനെതിരെ പോർച്ചുഗലിന് ജയം

  അന്താരാഷ്ട്ര ഫുട്‌ബോളിൽ ചരിത്ര നേട്ടം കുറിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് ഇനി സി ആർ 7ന് സ്വന്തം. 180 മത്സരങ്ങളിൽ നിന്നായി പോർച്ചുഗലിന് വേണ്ടി 111 ഗോളുകളാണ് താരം നേടിയത്. ഇറാന്റെ ഇതിഹാസ താരം അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡാണ് ക്രിസ്റ്റിയാനോ മറികടന്നത്. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലാൻഡിനെതിരെയായിരുന്നു ക്രിസ്റ്റിയാനോയുടെ നേട്ടം. മത്സരത്തിൽ റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെ മികവിൽ പോർച്ചുഗൽ 2-1ന് അയർലാൻഡിനെ…

Read More

ബാഴ്സയുടെ ഭാവി നക്ഷത്രം; മെസ്സിയുടെ പത്താം നമ്പറിന് പുതിയ അവകാശി

അര്‍ജന്‍റീനിയന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി അണിഞ്ഞ പത്താം നമ്പര്‍ ജഴ്സിക്ക് ബാഴ്സയില്‍ പുതിയ അവകാശി. മെസ്സി അനശ്വരമാക്കിയ ജഴ്സി ഇനി ബാഴ്സ യുവതാരം അൻസു ഫാതി അണിയും. ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ബാഴ്‌സലോണ തന്നെയാണ് പുറത്തുവിട്ടത്. 22 ആം നമ്പർ ജഴ്സിയാണ് അൻസു ഫാതി ഇതുവരെ ഉപയോഗിച്ചുകൊണ്ടിരുന്നത്. ദീർഘകാലമായി പരിക്കേറ്റ് ടീമിൽ നിന്ന് പുറത്താണെങ്കിലും ബാഴ്‌സലോണയുടെ ഭാവി സൂപ്പർ സ്റ്റാർ എന്നാണ് ഫാതി അറിയപ്പെടുന്നത്. ക്ലബ് ഫുട്‌ബോളില്‍ 2019 ലാണ് ബാഴ്‌സലോണക്കായി അന്‍സു ഫാതി അരങ്ങേറ്റം കുറിച്ചത്….

Read More