ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റുകൾ നഷ്ടം; ഓവൽ ടെസ്റ്റിൽ ഇന്ത്യ ജയത്തിനരികെ
ഓവൽ ടെസ്റ്റിൽ ഇന്ത്യ ജയത്തിനരികെ. 368 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് എന്ന നിലയിലാണ്. വിജയത്തിലേക്കായി ഇംഗ്ലണ്ടിന് ഇനി 186 റൺസ് കൂടി വേണം. 41 ഓവറുകൾ മാത്രമാണ് അവസാന ദിനമായ ഇന്ന് ബാക്കിയുള്ളത്. ഇതിനുള്ളിൽ മൂന്ന് വിക്കറ്റുകളും പിഴുത് ജയമുറപ്പിക്കാനാണ് ഇന്ത്യൻ ബൗളർമാരുടെ ശ്രമം വിക്കറ്റ് നഷ്ടമില്ലാതെ 100 റൺസ് എന്ന നിലയിൽ നിന്ന് ആറിന് 147 റൺസ് എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകർന്നിരുന്നു. 50 റൺസെടുത്ത റോറി…