പാരാലിമ്പിക്‌സ് ബാഡ്മിന്റണിൽ ഇന്ത്യക്ക് വീണ്ടും സ്വർണം; സുവർണ താരമായി കൃഷ്ണസാഗർ

 

ടോക്യോ പാരാലിമ്പിക്‌സ് ബാഡ്മിന്റണിൽ ഇന്ത്യക്ക് വീണ്ടും സ്വർണം. എസ് എച്ച് 6 പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ കൃഷ്ണ സാഗറാണ് സ്വർണം നേടിയത്. ഫൈനലിൽ ഹോങ്കോംഗിന്റെ ചു മാൻ കൈയെയാണ് താരം കീഴടക്കിയത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് വിജയം സ്വന്തമാക്കിയത്

21-17, 16-21, 21-17 എന്ന സ്‌കോറിനായിരുന്നു സ്വർണ നേട്ടം. നേരത്തെ പ്രമോദ് ഭഗത്തും ബാഡ്മിന്റണിൽ സ്വർണം നേടിയിരുന്നു. ഇതോടെ പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ സ്വർണമെഡൽ നേട്ടം അഞ്ചായി ഉയർന്നു. അഞ്ച് സ്വർണവും എട്ട് വെള്ളിയും ആറ് വെങ്കലവുമടക്കം പട്ടികയിൽ 24ാം സ്ഥാനത്താണ് ഇന്ത്യ നിലവിൽ