അഫ്ഗാനിസ്ഥാനിലെ യുദ്ധം തുടരുന്ന പഞ്ച്ഷീർ പ്രവിശ്യയിലെ നാല് ജില്ലകൾ പിടിച്ചെടുത്തതായി താലിബാൻ. എന്നാൽ ദാർബണ്ഡ് മലനിരകൾ വരെ എത്തിയ താലിബാനെ തുരത്തി ഓടിച്ചതായി വടക്കൻ സേന അറിയിച്ചു. 600 താലിബാൻകാരെ വധിച്ചതായും പ്രതിരോധ സേനാ വക്താവ് ഫഹീം ദസ്തി ട്വീറ്റ് ചെയ്തു
ഇതുവരെ ആയിരം താലിബാൻകാരെ പിടികൂടുകയോ കീഴടങ്ങുകയോ ചെയ്തിട്ടുണ്ടെന്നാണ് ദസ്തി പറയുന്നത്. എന്നാൽ ബസാറഖിലേക്കുള്ള വഴിയിൽ മൈനുകൾ പാകിയിട്ടുണ്ടെന്നും ഇത് നീക്കം ചെയ്യാനുള്ള കാലതാമസമാണ് പഞ്ച്ഷീർ കീഴടക്കാൻ വൈകിപ്പിക്കുന്നതെന്നുമാണ് താലിബാന്റെ അവകാശവാദം.