അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീർ പ്രവിശ്യ കീഴടക്കിയെന്ന് അവകാശപ്പെട്ട് താലിബാൻ നടത്തിയ ആഘോഷത്തിനിടെ കുട്ടികളടക്കം നിരവധി പേർ കൊല്ലപ്പെട്ടു. വെടിയുതിർത്ത് ആഘോഷിക്കുന്നതിനിടെയാണ് ആളുകൾ കൊല്ലപ്പെട്ടത്. അഫ്ഗാൻ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
വെള്ളിയാഴ്ചയാണ് പഞ്ച്ഷീർ കീഴടക്കിയെന്ന് താലിബാൻ അവകാശപ്പെട്ടത്. എന്നാൽ ഇത് പാക് മാധ്യമങ്ങളുടെ നുണയാണെന്നും പോരാട്ടം തുടരുകയാണെന്നും പ്രതിരോധ സേന അറിയിച്ചിരുന്നു. ഇതിനിടെയാണ് താലിബാന്റെ അതിവിചിത്രമായ ആഘോഷം നടന്നത്. ആൾക്കൂട്ടത്തിലേക്ക് വെടിയുതിർത്താണ് ആഘോഷം നടന്നത്.
വെടിയേറ്റ് പരുക്കേറ്റവരെയും കൊണ്ട് ആളുകൾ ആശുപത്രിയിലേക്ക് എത്തുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്