പാക്കിസ്ഥാനിലെ ക്വറ്റയിൽ ചൈനീസ് അംബാസിഡർ താമസിച്ചിരുന്ന ഹോട്ടലിന് നേരെ ഭീകരാക്രമണം. ബോംബ് സ്‌ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. 11 പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിക്കുകയായിരുന്നു
ക്വറ്റയിലെ ഏറ്റവും വലിയ ആഡംബര ഹോട്ടലായ സെറീന ഹോട്ടലിലാണ് ആക്രമണം നടന്നത്. പാക് താലിബാൻ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ചൈനീസ് അംബാസിഡറെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.