പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം

 

ടോക്കിയോ: പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം. പുരുഷ സിംഗിൾസ് എസ്എൽ 4 വിഭാഗത്തിൽ ഇന്ത്യയുടെ സുഹാസ് യതിരാജാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. ഫൈനലിൽ ഫ്രാൻസിന്റെ ലൂക്കാസ് മസൂറിനെതിരെ പൊരുതിയാണ് സുഹാസ് ഈ നേട്ടം കൈവരിച്ചത്.

നോയിഡ ജില്ലാ മജിസ്‌ട്രേറ്റും, കമ്പ്യൂട്ടർ എഞ്ചിനീയറുമാണ് 38-കാരനായ സുഹാസ്. പാരാലിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന നേട്ടവും സുഹാസിന് സ്വന്തം.

ലോക ഒന്നാം നമ്പർ താരത്തിന് ശക്തമായ വെല്ലുവിളിയാണ് സുഹാസ് ഉയർത്തിയത്. സെമിയിൽ ഇന്തോനേഷ്യയുടെ ഫ്രെഡി സെറ്റിയാവാനെ 21-9 21-15 എന്ന സ്‌കോറിന് തോൽപ്പിച്ചാണ് സുഹാസ് ഫൈനലിൽ കടന്നത്.