സുവർണ പ്രതീക്ഷയേകി രവികുമാർ ബോക്‌സിംഗ്‌ ഫൈനലിൽ; ടോക്യോയിൽ ഇന്ത്യ നാലാം മെഡൽ ഉറപ്പിച്ചു

ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യ നാലാം മെഡൽ ഉറപ്പിച്ചു. പുരുഷൻമാരുടെ 57 കിലോ വിഭാഗം ബോക്‌സിംഗിൽ രവികുമാർ ദഹിയ ഫൈനലിൽ കടന്നു. കസഖ്സ്ഥാന്റെ നൂറിസ്ലം സനയെവയെ പരാജയപ്പെടുത്തിയാണ് രവി കുമാർ ഫൈനലിൽ പ്രവേശിച്ചത്.

ഇതോടെ ഇന്ത്യക്ക് വെള്ളി മെഡൽ ഉറപ്പായി. ഫൈനലിൽ വിജയിക്കുകയാണെങ്കിൽ സ്വർണ ജേതാവെന്ന ചരിത്ര നിമിഷമാണ് രവികുമാറിനെ കാത്തിരിക്കുന്നത്