ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ തിളക്കം. വനിതാ ബോക്‌സിംഗ് 69 കിലോ വിഭാഗത്തിൽ ലവ്‌ലിന ബോർഗോഹെയ്ൻ വെങ്കലം സ്വന്തമാക്കി. സെമിയിൽ ലോക ഒന്നാം നമ്പർ താരം തുർക്കിയുടെ ബസേനസാണ് ലവ്‌ലിനയെ പരാജയപ്പെടുത്തിയത്.
ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. നേരത്തെ ഭാരോദ്വഹനത്തിൽ മീരാബായ് ചാനു വെള്ളിയും ബാഡ്മിന്റണിൽ പി വി സിന്ധു വെങ്കലവും സ്വന്തമാക്കിയിരുന്നു.
2008ൽ വിജേന്ദർ സിംഗും 2012ൽ മേരി കോമും വെങ്കലം നേടിയതാണ് ഒളിമ്പിക്‌സ് ബോക്‌സിംഗിൽ ഇന്ത്യക്ക് മുമ്പ് ലഭിച്ച മെഡലുകൾ