ടോക്യോ ഒളിമ്പിക്‌സിൽ മെഡൽ നേട്ടത്തിന് തുടക്കം കുറിച്ച് ഇന്ത്യ. 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മീരാബായ് ചാനു വെള്ളി മെഡൽ സ്വന്തമാക്കി. സ്‌നാച്ചിൽ മീരബായ് ചാനു 87 കിലോ ഉയർത്തി. ഭാരോദ്വഹനത്തിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് മീരാബായ് ചാനു
അതേസമയം അമ്പെയ്ത്തിൽ മിക്‌സഡ് ടീം ഇനത്തിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ ദക്ഷിണ കൊറിയയോട് പരാജയപ്പെട്ടു. ദീപിക കുമാരിയും പ്രവീൺ ജാദവുമാണ് മത്സരിച്ചത്.