കനത്ത മഴ തുടരുന്നു: മുല്ലപ്പെരിയാർ, ഇടുക്കി ഡാമുകളിലെ ജലനിരപ്പ് ഉയർന്നു

 

കനത്ത മഴയെ തുടർന്ന് മുലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 133.80 അടിക്ക് മുകളിൽ. ഇടുക്കി ഡാമിലെ ജലനിരപ്പ് 2367.44 അടിയിലെത്തി. ഇടുക്കി ഡാമിലെ ജലനിരപ്പ് അപകടകരമായ സാഹചര്യമല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

ഡാമുകളുടെ ജലനിരപ്പ് നിരീക്ഷിച്ച് വരികയാണ്. ജലനിരപ്പ് ഉയരുന്നതനുസരിച്ച് വെള്ളം തുറന്നു വിടുന്നുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾക്കുള്ള സ്ഥലങ്ങൾ കണ്ടെത്താൻ തഹസിൽദാർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

നീരൊഴുക്ക് വർധിച്ചതാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരാൻ കാരണമായത്. സെക്കൻഡിൽ ഏഴായിരം ഘനയടിയിലധികം വെള്ളമാണ് ഒഴുകിയെത്തുന്നത്. മുല്ലപ്പെരിയാറിലെ വെള്ളം സംഭരിക്കുന്ന വൈഗ ഡാമിൽ പരമാവധി സംഭരണ ശേഷിക്ക് അടുത്തതിനാൽ തമിഴ്‌നാടിനും കൂടുതൽ വെള്ളം കൊണ്ടുപോകാനാകാത്ത സ്ഥിതിയാണ്‌