അശ്ലീല വീഡിയോ നിർമാണത്തിൽ രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ ഇയാളുടെ ഭാര്യയും നടിയുമായ ശിൽപ ഷെട്ടിയെ പോലീസ് ചോദ്യം ചെയ്തു. ആറ് മണിക്കൂറോളം നേരമാണ് ശിൽപയെ മുംബൈ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ജുഹുവിലെ വസതിയിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ
ഭർത്താവിന്റെ നീലിചിത്ര നിർമാണ ബിസിനസ്സിനെ കുറിച്ച് അറിവുണ്ടായിരുന്നോ എന്നാണ് പോലീസ് പ്രധാനമായും ചോദിച്ചത്. ശിൽപയുടെ ലാപ്ടോപ്പും പോലീസ് കണ്ടെടുത്തു. അതേസമയം രാജ് കുന്ദ്രയുടെ ബിസിനസ്സിൽ തനിക്ക് പങ്കില്ലെന്ന് ശിൽപ്പ പറയുന്നു.