അശ്ലീല സിനിമാ നിർമാണം: ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിൽ

അശ്ലീല സിനിമാ നിർമാണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിൽ. ഇന്നലെ രാത്രിയോടെയാണ് രാജ് കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തത്. കുന്ദ്രക്കെതിരെ മതിയായ തെളിവുകളുണ്ടെന്ന് പോലീസ് പറയുന്നു

കേസിലെ പ്രധാന പ്രതിയും രാജ് കുന്ദ്രയാണ്. ഈ വർഷം ഫെബ്രുവരിയിലാണ് കേസ് ഫയൽ ചെയ്തത്. അശ്ലീല സിനിമകൾ നിർമിക്കുകയും ഇവ മൊബൈൽ ആപ്പ് വഴി പ്രചരിപ്പിച്ചതിനുമാണ് കേസ്