സാമൂഹ്യ മാധ്യമങ്ങളിലൂടെ കൊവിഡ് പ്രൊട്ടോകോള്‍ ലംഘിക്കാന്‍ ആഹ്വാനം ചെയ്ത മൂന്ന് പേരെ പോലീസ് പിടികൂടി. വാട്‌സ്‌ആപ്പ് വഴിയും, ഫേസ്ബുക് വഴിയും പ്രചാരണം നടത്തിയതിനാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. എഗെയ്ന്‍സ്റ്റ് കൊവിഡ് പ്രോട്ടോക്കോള്‍ എന്ന പേരിലുള്ള വാട്‌സ്‌ആപ്പ് ഗ്രൂപ്പ് വഴിയും, ഫേസ്ബുക് വഴിയുമാണ് ഇവര്‍ പ്രചാരണം നടത്തിയത്.
കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശി വര്‍ഗീസ് ജോസഫ് (68), തൃശ്ശൂര്‍ ചാഴൂര്‍ സ്വദേശി വിനോദ് മാധവന്‍ (55), മലപ്പുറം തെന്നല സ്വദേശി മുഹമ്മദ് റഫീഖ് (42) എന്നിവരെയാണ് പോലീസ് പിടികൂടിയത്.