പൂരം ഇന്ന് കൊടിയേറും മക്കളേ; ഓൾഡ് ട്രാഫോഡിൽ രണ്ടാം അരങ്ങേറ്റത്തിനൊരുങ്ങി റൊണാൾഡോ

 

12 വർഷത്തിന് ശേഷം മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് തിരികെ എത്തിയ ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് ഇന്ന് ആദ്യ മത്സരം. ഇന്ത്യൻ സമയം വൈകുന്നേരം 7.30 തുടങ്ങുന്ന മത്സരത്തിൽ ന്യൂകാസിൽ യൂനൈറ്റഡാണ് മാഞ്ചസ്റ്ററിന്റെ എതിരാളികൾ. റോണോയുടെ രണ്ടാംവരവ് ഓൾഡ് ട്രാഫോഡിൽ ആഘോഷപ്പൂരമൊരുക്കുമെന്ന് ഉറപ്പാണ്.

ഏഴാം നമ്പർ കുപ്പായത്തിൽ ഇറങ്ങുന്ന റൊണാൾഡോയ്ക്ക് ഒപ്പം ബ്രൂണോ ഫെർണാണ്ടസ്, മേസൺ ഗ്രീൻവുഡ്, ജെയ്ഡൻ സാഞ്ചോ, പോൾ പോഗ്‌ബെ എന്നീ അതികായരും ഇറങ്ങുമ്പോൾ തകർപ്പൻ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

2003 മുതൽ 2009 വരെ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ താരമായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ. 292 കളികളിൽ നിന്ന് 118 ഗോളുകളാണ് അന്ന് അദ്ദേഹം നേടിയത്. ചാമ്പ്യൻസ് ലീഗ് അടക്കം എട്ട് ട്രോഫികളും സ്വന്തമാക്കി. പഴയ പ്രതാപ കാലത്തേക്ക് രണ്ടാംവരവിലും റോണോ ക്ലബ്ബിനെ നയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.