ഇറ്റാലിയൻ സൂപ്പർ കപ്പ് കിരീടം യുവന്റസിന്. നാപോളിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് യുവന്റസ് സൂപ്പർ കപ്പ് ജേതാക്കളായത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ആൽവാരോ മൊറാട്ട എന്നിവരാണ് യുവന്റസിനായി സ്‌കോർ ചെയ്തത്. ഈ ഗോളോടെ അന്താര്ഷ്ട്ര കരിയറിൽ റൊണാൾഡോയുടെ ഗോൾ നേട്ടം 760 ആയി ഉയർന്നു
രാജ്യത്തിനും വിവിധ ക്ലബ്ബുകൾക്കുമായാണ് റൊണാൾഡോ 760 ഗോളുകൾ സ്വന്തമാക്കിയത്. ഓസ്ട്രിയൻ ഇതിഹാസം ജോസഫ് ബികാന്റെ 759 ഗോളെന്ന റെക്കോർഡാണ് റൊണാൾഡോ മറികടന്നത്. 757 ഗോളെന്ന പെലെയുടെ റെക്കോർഡ് നേരത്തെ മറികടന്നിരുന്നു. നാലാം സ്ഥാനത്ത് ബ്രസിലീയൻ താരം റൊമാരിയോ 743 ഗോളുകളുമായിയുണ്ട്
നിലവിൽ കളിക്കുന്ന താരങ്ങളിൽ മെസ്സി അഞ്ചാം സ്ഥാനത്തുണ്ട്. 719 ഗോളാണ് മെസ്സി ഇതുവരെ നേടിയത്. റൊണാൾഡോ യുവന്റസിനായി മാത്രം ഇതിനോടകം 85 ഗോളുകൾ സ്വന്തമാക്കി. റയൽ മാഡ്രിഡിന് വേണ്ടി 450 ഗോളുകളും മാഞ്ചസ്റ്റർ യുനൈറ്റഡിനായി 118 ഗോളുകളും ദേശീയ ടീമായ പോർച്ചുഗലിനായി 102 ഗോളുകളും ക്രിസ്റ്റിയാനോ സ്വന്തമാക്കിയിട്ടുണ്ട്.