ഫുട്‌ബോൾ ലോകം കാത്തിരുന്ന മെസി-ക്രിസ്റ്റിയാനോ റൊണാൾഡോ പോരാട്ടത്തിൽ ജയം റൊണാൾഡോയ്ക്ക്. ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയെ യുവന്റസ് എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്തുവിട്ടു. ഇതിൽ രണ്ട് ഗോളുകൾ റൊണാൾഡോയുടെ ബൂട്ടിൽ നിന്നും പിറന്നതാണ്.
പതിമൂന്നാം മിനിറ്റിൽ തന്നെ യുവന്റസ് മുന്നിലെത്തി. റൊണാൾഡോയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി താരം കൃത്യമായി തന്നെ വലയിൽ എത്തിച്ചു. 20ാം മിനിറ്റിൽ മക് കന്നിയുടെ ഗോളിൽ യുവന്റസ് 2-0ന് മുന്നിലെത്തി. അമ്പത്തിരണ്ടാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി റോണോ പാഴാക്കിയില്ല. യുവന്റസ് 3-0ന് മുന്നിൽ.
അതേസമയം മാഞ്ചസ്റ്റർ യുനൈറ്റഡ് നോക്കൗട്ട് കാണാതെ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായി. ലെയ്പ്‌സിഷിനോട് 3-2നാണ് അവർ പരാജയപ്പെട്ടത്.