ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ സ്ഥാനവും ഒഴിയുകയാണെന്ന് വിരാട് കോഹ്ലി. ആർ സി ബിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കോഹ്ലി ഇക്കാര്യം അറിയിച്ചത്. നിലവിലെ സീസണിൽ അദ്ദേഹം നായകനായി തുടരും. അടുത്ത സീസണിൽ പുതിയ നായകനായിരിക്കും ടീമിനെ നയിക്കുക
ഐപിഎല്ലിലെ അവസാന മത്സരം വരെ ആർ സി ബി താരമായി തുടരുമെന്നും കോഹ്ലി അറിയിച്ചു. തന്നിലർപ്പിച്ച വിശ്വാസത്തിനും പിന്തുണക്കും എല്ലാ ആരാധകർക്കും കോഹ്ലി നന്ദി പറഞ്ഞു.
ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടി20 ടീമിന്റെ നായക സ്ഥാനം ഒഴിയുമെന്നും കോഹ്ലി പ്രഖ്യാപിച്ചിരുന്നു. അതേസമയം ഏകദിനത്തിലും ടെസ്റ്റിലും അദ്ദേഹം ക്യാപ്റ്റനായി തുടരും.