അസംപ്ഷൻ എയുപി സ്കൂൾ നാല് എ ക്ലാസ്സിന്റെ നേതൃത്വത്തിൽ കേളികൊട്ട് – സർഗ വേള – 2021 സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി അസംപ്ഷൻ എയുപി സ്കൂൾ നാല് എ ക്ലാസ്സിന്റെ നേതൃത്വത്തിൽ കേളികൊട്ട് – സർഗ വേള _ 2021 സംഘടിപ്പിച്ചു. ഓൺലൈനിൽ നടന്ന പരിപാടിയിൽ ക്ലാസ് ടീച്ചർ നിഷ എംപി അധ്യക്ഷത വഹിച്ചു. സ്കൂൾ റിട്ട: അധ്യാപിക മേഴ്സി മാത്യു ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ എൻ എം വർക്കി മുഖ്യപ്രഭാഷണം നടത്തി. ഫാത്തിമത്തുൽ മുബഷിറ , അനാമിക,ഐലിൻ , ഏബൽ പ്രസംഗിച്ചു സർഗ വേളയിൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ…

Read More

കേരളത്തിലേക്ക് വീണ്ടും ക്രിക്കറ്റാവേശം, ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20ക്ക് കാര്യവട്ടം വേദിയാവും

തിരുവനന്തപുരം: ഏറെ നാളത്തെ ഇടവേളക്ക് ശേഷം കേരളത്തിലേക്ക് വീണ്ടും ക്രിക്കറ്റ് ആവേശം എത്തുന്നു. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടി20 പോരാട്ടത്തിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയമാണ് വേദിയാവുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 20നാണ് മത്സരം. മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെടുന്നതാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനം. ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിനാണ് കാര്യവട്ടം വേദിയാവുന്നത്. ആദ്യ മത്സരം കട്ടക്കിലും രണ്ടാം മത്സരം വിശാഖപട്ടണത്തിലുമാവും നടക്കുക. യുഎഇയില്‍ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ശ്രീലങ്ക, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക…

Read More

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ 90 ശതമാനത്തിലെത്തി; അഞ്ച് ജില്ലകളില്‍ 100 ശതമാനത്തിനടുത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ 90 ശതമാനത്തില്‍ എത്തിയെന്ന് സംസ്ഥാന ആരോഗ്യ വകുപ്പു മന്ത്രി വീണ ജോര്‍ജ്. 90 ശതമാനം പേരും ആദ്യ ഡോസ് സ്വീകരിച്ചു. അഞ്ച് ജില്ലകളില്‍ വാക്‌സിനേഷന്‍ 100 ശതമാനത്തിനടുത്തെത്തി. കൊവിഡ് പ്രതിരോധിക്കുന്നതിലും വാക്‌സിനേഷനിലും മികച്ച പ്രകടനം കാഴ്ചവച്ച ആരോഗ്യ പ്രവര്‍ത്തകരെ മന്ത്രി അഭിനന്ദിച്ചു. സാമൂഹിക പ്രതിരോധം തീര്‍ക്കുന്നതില്‍ മികച്ച നേട്ടമാണ് കൈവരിക്കാനായത്. ആര്‍ ടി പി സി ആര്‍ പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ടി പി ആര്‍ ഒഴിവാക്കിയത് വിദഗ്ധ നിര്‍ദേശത്തെ തുടര്‍ന്നാണെന്നും ആരോഗ്യ…

Read More

ഓണം ബമ്പര്‍: ഒന്നാം സമ്മാനം മരട് സ്വദേശിക്ക്

ഓണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സ്ഥാനം ലഭിച്ചത് കൊച്ചി മരട് സ്വദേശിക്ക്. ഓട്ടോ ഡ്രൈവറായ ജയപാലനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനാര്‍ഹമായ ടിക്കറ്റ് ജയപാലന്‍ എറണാകുളത്തെ ബാങ്കില്‍ സമര്‍പ്പിച്ചു. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. നേരത്തെ ലോട്ടറി അടിച്ചത് തനിക്കാണെന്ന അവകാശവാദവുമായി പ്രവാസി രംഗത്തെത്തിയിരുന്നു. വയനാട് പനമരം സ്വദേശിയായ സൈതലവിയാണ് സുഹൃത്ത് വഴിയെടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചെന്ന് അവകാശവാദമുന്നയിച്ചിരുന്നത്. അതേസമയം, 126 കോടി രൂപയുടെ വരുമാനമാണ് ഈ വര്‍ഷത്തെ തിരുവോണം ബമ്പറിലൂടെ സര്‍ക്കാരിന് ലഭിച്ചത്. കഴിഞ്ഞ…

Read More

ഫ്ലിപ്‍കാര്‍ട്ടിന്‍റെ ബിഗ് ബില്യണ്‍ ഡേയ്സ് പടിവാതില്‍ക്കല്‍; പുറത്തിറങ്ങുന്നത് 6 പുതിയ മൊബൈല്‍ മോഡലുകള്‍

ഇന്ത്യയിൽ എല്ലാ പ്രാവശ്യവും കോടിക്കണക്കിന് രൂപയുടെ വിൽപ്പന നടക്കുന്ന ഓൺലൈൻ ഷോപ്പിങ് ഉത്സവങ്ങളാണ് ഫ്‌ളിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്‌സും ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ സെയിൽസും. ഇത്തവണത്തെ ഫ്‌ളിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്‌സിൽ ഇത്തവണ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ആറ് മൊബൈൽ ബ്രാൻഡുകളുടെ പുതിയ മോഡലുകളുടെ ലോഞ്ചിങ് കൂടി ഇതിനോടൊപ്പം നടക്കും. മോട്ടറോള, ഒപ്പോ, പോകോ, റിയൽമി, സാംസങ്, വിവോ എന്നീ കമ്പനികളുടെ പുതിയ മോഡലുകളാണ് ഇത്തവണ പുറത്തിറങ്ങുക. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ ഒന്ന് വരെയുള്ള ഇടവേളകളിലാണ്…

Read More

നീലിച്ചിത്ര നിര്‍മാണക്കേസ്: രാജ് കുന്ദ്രക്ക് ജാമ്യം

നിലച്ചിത്ര നിര്‍മാണക്കേസില്‍ വ്യവസായിയും സിനിമാ നിര്‍മാതാവുമായ രാജ് കുന്ദ്രക്ക് ജാമ്യം. 50,000 രൂപ കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ കൂട്ടുപ്രതിയും രാജ്കുന്ദ്രയുടെ സഹായിയുമായ റയാന്‍ തോര്‍പ്പയ്ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ് കുന്ദ്രയ്‌ക്കെതിരെ 1,400 പേജുള്ള കുറ്റപ്പത്രം അന്വേഷണ സംഘം സമര്‍പ്പിച്ചത്. രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ്പ ഷെട്ടി അടക്കം 43 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കേസിലെ പ്രധാനപ്രതി രാജ് കുന്ദ്രയാണെന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. താന്‍ കലാമൂല്യമുള്ള ചിത്രങ്ങളാണ് എടുത്തതെന്നും…

Read More

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാദ്ധ്യത

  തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും….

Read More

ആലപ്പുഴ പാതിരപ്പള്ളിയില്‍ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ പാതിരപ്പള്ളിയില്‍ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാതിരപ്പള്ളി സ്വദേശി രജികുമാര്‍ (47) ഭാര്യ അജിത (42) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യത മൂലമാണ് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വൈകീട്ട് 4.30 ഓടെയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അടുത്ത ബന്ധുക്കളുടെയും അയല്‍വാസികളുടെയും മൊഴിയില്‍ നിന്നാണ് പൊലീസ് സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന നിഗമനത്തിലെത്തിയത്.

Read More

ബാംഗ്ലൂര്‍ ജഴ്സിയില്‍ കോഹ്ലിക്കിന്ന് ഇരുന്നൂറാം അങ്കം

ഈ ഐ.പി.എല്‍ സീസണോടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ നായകസ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സൂപ്പര്‍ താരം വിരാട് കോഹ്ലി. എന്നാല്‍, ഐപിഎല്‍ രണ്ടാംപാദത്തിലെ ടീമിന്റെ ആദ്യകളിക്കിറങ്ങുന്ന താരം ഇന്ന് ഐ.പി.എല്‍ കരിയറില്‍ പുതിയൊരു നാഴികക്കല്ല് പിന്നിടുകയാണ്. കൊല്‍ക്കത്തയ്‌ക്കെതിരെ നടക്കുന്ന മത്സരത്തോടെ ഐ.പി.എല്ലില്‍ കോഹ്ലി 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കും. ഐ.പി.എല്ലില്‍ 199 മത്സരങ്ങളില്‍നിന്നായി  അഞ്ച് സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറിയുമടക്കം 6,076 റണ്‍സാണ് കോഹ്ലി ഇതുവരെ അടിച്ചുകൂട്ടിയത്. 2016 സീസണില്‍ പഞ്ചാബിനെതിരെയാണ് കോഹ്ലിയുടെ ഏറ്റവും മികച്ച പ്രകടനം. കോഹ്ലി 113 റണ്‍സാണ്…

Read More

പരിശോധന കുറഞ്ഞു; 24 മണിക്കൂറിനിടെ പരിശോധിച്ചത് 89,722 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 1.67 ലക്ഷം പേർ

  സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 89,722 സാമ്പിളുകളാണ് പരിശോധിച്ചത്.  പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. നിലവില്‍ 1,67,008 കോവിഡ് കേസുകളില്‍, 13.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22,223 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2271, കൊല്ലം 1506, പത്തനംതിട്ട 738, ആലപ്പുഴ 1507, കോട്ടയം 1482, ഇടുക്കി 889, എറണാകുളം…

Read More