ഓണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സ്ഥാനം ലഭിച്ചത് കൊച്ചി മരട് സ്വദേശിക്ക്. ഓട്ടോ ഡ്രൈവറായ ജയപാലനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനാര്‍ഹമായ ടിക്കറ്റ് ജയപാലന്‍ എറണാകുളത്തെ ബാങ്കില്‍ സമര്‍പ്പിച്ചു. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.
നേരത്തെ ലോട്ടറി അടിച്ചത് തനിക്കാണെന്ന അവകാശവാദവുമായി പ്രവാസി രംഗത്തെത്തിയിരുന്നു. വയനാട് പനമരം സ്വദേശിയായ സൈതലവിയാണ് സുഹൃത്ത് വഴിയെടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചെന്ന് അവകാശവാദമുന്നയിച്ചിരുന്നത്.
അതേസമയം, 126 കോടി രൂപയുടെ വരുമാനമാണ് ഈ വര്‍ഷത്തെ തിരുവോണം ബമ്പറിലൂടെ സര്‍ക്കാരിന് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 103 കോടി രൂപയുടെ വരുമാനമായിരുന്നു ലഭിച്ചിരുന്നത്.
അതേസമയം, 126 കോടി രൂപയുടെ വരുമാനമാണ് ഈ വര്‍ഷത്തെ തിരുവോണം ബമ്പറിലൂടെ സര്‍ക്കാരിന് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 103 കോടി രൂപയുടെ വരുമാനമായിരുന്നു ലഭിച്ചിരുന്നത്.
കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വില്‍പ്പനയാണ് ഉണ്ടായത്. 54 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിഞ്ഞതെന്ന് ലോട്ടറി വകുപ്പ് അറിയിച്ചിരുന്നു. ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാനാവുന്ന മാക്‌സിമം ടിക്കറ്റുകളും അച്ചടിച്ചു എന്നതാണ് ഈ വര്‍ഷത്തെ ഓണം ബമ്പറിന്റെ പ്രത്യേകത.
54 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ച വകയില്‍ 126,56,52,000 രൂപയുടെ വരുമാനമാണ് (28% ജിഎസ്ടി കിഴിച്ച്) സര്‍ക്കാരിന് ലഭിച്ചത്. ഇതിലൂടെ ആകെ 30.54 കോടി രൂപ ലാഭമായി സര്‍ക്കാരിനു ലഭിച്ചു.