ബമ്പറടിച്ചതറിയാതെ കോടീശ്വരൻ ; ഉടമയെ കാത്ത് കേരളം

ജൂണ്‍ 26ന് നറുക്കെടുത്ത ബമ്പര്‍ ഭാഗ്യക്കുറിയുടെ ഉടമയെ കാത്ത് കേരളം. ആറ് കോടിയാണ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്.

ചെര്‍പ്പുളശ്ശേരി ശീ ശാസ്താ ലോട്ടറി ഏജന്‍സിയില്‍ നിന്ന് ചില്ലറ ലോട്ടറി വില്‍പ്പനക്കാരനായ സുഭാഷ് ബോസ് വാങ്ങി വിറ്റ എസ് ഇ 208304 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. അതേസമയം സമ്മാനത്തുക വാങ്ങാന്‍ ഭാഗ്യവാന്‍ ഇതുവരെ എത്തിയിട്ടില്ല. മാര്‍ച്ച് 31ന് നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ് കൊവിഡിനെ തുടര്‍ന്നാണ് ജൂണ്‍ 26ലേക്ക് മാറ്റിയത്.