ഐപിഎൽ പതിനാലാം സീസണിൽ പുതിയ നായകനെ ഡൽഹി ക്യാപിറ്റൽസ് പ്രഖ്യാപിച്ചു. യുവതാരം റിഷഭ് പന്താണ് ടീമിനെ സീസണിൽ നയിക്കുക. ശ്രേയസ്സ് അയ്യർ പരുക്കേറ്റ് പുറത്തായതോടെയാണ് പന്ത് ഡൽഹിയുടെ നായകനാകുന്നത്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലാണ് ശ്രേയസ്സിന് പരുക്കേറ്റത്. തോളിന് പരുക്കേറ്റ ശ്രേയസ്സിന് ശസ്ത്രക്രിയ നിർദേശിച്ചിട്ടുണ്ട്. ഇതുകഴിഞ്ഞാൽ നാല് മാസത്തോളം വിശ്രമം വേണ്ടി വരും. ഇതേ തുടർന്നാണ് പുതിയ നായകനെ ടീം കണ്ടെത്തിയത്
പഞ്ചാബ് മുൻ നായകൻ ആർ അശ്വിനും, രാജസ്ഥാൻ റോയൽ മുൻ നായകൻ സ്റ്റീവ് സ്മിത്തും, ശിഖർ ധവാനുമൊക്കെ ടീമിലുണ്ടെങ്കിലും മാനേജ്‌മെന്റ് റിഷഭിനെ നായക സ്ഥാനം ഏൽപ്പിക്കുകയായിരുന്നു.