കൊവിഡ് വാക്‌സിനേഷന്റെ ഗുണഫലം രണ്ട് മാസം കൊണ്ട് കേരളത്തിലുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആൾക്കൂട്ടമുണ്ടെങ്കിലും മാസക് ധരിച്ച് മാനദണ്ഡങ്ങൾ പാലിച്ചാണ് എൽഡിഎഫിന്റെ പ്രചാരണം. കൊവിഡ് കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവെക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു
അരിവിതരണത്തിനെതിരെ പ്രതിപക്ഷ നേതാവ് കോടതിയിൽ പോയത് ജനങ്ങളോടുള്ള അപരാധമാണ്. തെരഞ്ഞെടുപ്പ് വന്നാൽ റേഷൻ കട തുറക്കരുതെന്ന് പറയും പോലെയാണിതെന്നും മന്ത്രി പറഞ്ഞു.