സാഫ് കപ്പിൽ ഇന്ത്യക്ക് സമനില. ദുർബലരായ ശ്രീലങ്കയാണ് ഇന്ത്യയെ ഗോൾരഹിത സമനിലയിൽ തളച്ചത്. കളിയിലുടനീളം ഇന്ത്യ മേധാവിത്വം പുലർത്തിയെങ്കിലും ഗോൾ കണ്ടെത്താനിയില്ല. കളിയിൽ 11 തവണയാണ് ഇന്ത്യൻ സ്‌ട്രൈക്കർമാർ ശ്രീലങ്കന്‍ ഗോൾവല ലക്ഷ്യമാക്കി നിറയൊഴിച്ചത്. 73% ബോൾ പൊസിഷനടക്കം കണക്കുകളിൽ ഇന്ത്യ തന്നെയായിരുന്നു മുന്നിൽ. ഇന്ത്യയുടെ സെറിട്ടോണ്‍ ഫെര്‍ണാണ്ടസാണ് കളിയിലെ താരം
ടൂർണമെന്‍റില്‍ ഇത് വരെ ഒരു മത്സരം പോലും ജയിക്കാത്ത ഇന്ത്യ രണ്ട് സമനിലകളിൽ നിന്ന് രണ്ട് പോയിന്‍റുമായി ഗ്രൂപ്പിൽ നേപ്പാളിനും ബംഗ്ലാദേശിനും താഴെ മൂന്നാം സ്ഥാനത്താണ്.