മാസപ്പിറ ദൃശ്യമായി; റബീഉല്‍അവ്വല്‍ ഒന്ന് നാളെ: നബിദിനം ഒക്ടോബര്‍ 19ന്

 

കോഴിക്കോട് മാസപ്പിറ കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിനാല്‍ റബീഉല്‍അവ്വല്‍ ഒന്ന് നാളെയായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധി എ പി മുഹമ്മദ് മുസ്ലിയാര്‍ അറിയിച്ചു.

മീലാദ്   ശരീഫ് (നബിദിനം) ഒക്ടോബര്‍ 19 (ചൊവ്വാഴ്ച) ന് ആയിരിക്കുമെന്നും ഇവര്‍ അറിയിച്ചു.