മാസപ്പിറ ദൃശ്യമായി; റബീഉല്‍അവ്വല്‍ ഒന്ന് നാളെ: നബിദിനം ഒക്ടോബര്‍ 19ന്

  കോഴിക്കോട് മാസപ്പിറ കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിനാല്‍ റബീഉല്‍അവ്വല്‍ ഒന്ന് നാളെയായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധി എ പി മുഹമ്മദ് മുസ്ലിയാര്‍ അറിയിച്ചു. മീലാദ്   ശരീഫ് (നബിദിനം) ഒക്ടോബര്‍ 19 (ചൊവ്വാഴ്ച) ന് ആയിരിക്കുമെന്നും ഇവര്‍ അറിയിച്ചു.

Read More

സാഫ് കപ്പില്‍ ഇന്ത്യക്ക് വീണ്ടും സമനില

സാഫ് കപ്പിൽ ഇന്ത്യക്ക് സമനില. ദുർബലരായ ശ്രീലങ്കയാണ് ഇന്ത്യയെ ഗോൾരഹിത സമനിലയിൽ തളച്ചത്. കളിയിലുടനീളം ഇന്ത്യ മേധാവിത്വം പുലർത്തിയെങ്കിലും ഗോൾ കണ്ടെത്താനിയില്ല. കളിയിൽ 11 തവണയാണ് ഇന്ത്യൻ സ്‌ട്രൈക്കർമാർ ശ്രീലങ്കന്‍ ഗോൾവല ലക്ഷ്യമാക്കി നിറയൊഴിച്ചത്. 73% ബോൾ പൊസിഷനടക്കം കണക്കുകളിൽ ഇന്ത്യ തന്നെയായിരുന്നു മുന്നിൽ. ഇന്ത്യയുടെ സെറിട്ടോണ്‍ ഫെര്‍ണാണ്ടസാണ് കളിയിലെ താരം ടൂർണമെന്‍റില്‍ ഇത് വരെ ഒരു മത്സരം പോലും ജയിക്കാത്ത ഇന്ത്യ രണ്ട് സമനിലകളിൽ നിന്ന് രണ്ട് പോയിന്‍റുമായി ഗ്രൂപ്പിൽ നേപ്പാളിനും ബംഗ്ലാദേശിനും താഴെ മൂന്നാം…

Read More

കോൺ​ഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി; രമേശ് ചെന്നിത്തലയുടെ പരിപാടി റദ്ദാക്കി

  കാസർഗോഡ്: കോൺ​ഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ കാസർഗോഡ് ജില്ലയിൽ രമേശ് ചെന്നിത്തലയുടെ പരിപാടി റദ്ദാക്കി. സംസ്കാര കാസർഗോഡ് ജില്ലാ സമിതി സംഘടിപ്പിച്ച ഭാരതീയ സ്വാതന്ത്ര്യം പ്ലാറ്റിനം ജൂബിലി ആഘോഷം ജില്ലാതല ഉദ്ഘാടനമാണ് സംഘർഷത്തിൽ കലാശിച്ചത്. ചെന്നിത്തല ഏത്തും മുമ്പ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പ്രവർത്തകർ തമ്മിൽ രൂക്ഷമായ വാക്കേറ്റവും കൈയാങ്കളിയും നടന്നു. ഇതിനിടയിൽ മുൻ എംഎൽഎ കെ പി കുഞ്ഞിക്കണ്ണൻ, മുൻ ഡിസിസി പ്രസിഡന്റ്‌ ഹക്കീം തുടങ്ങിയവരെ വാഹനത്തിൽ തടഞ്ഞുവെച്ചു. ഇതോടെ ചെന്നിത്തല പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന്…

Read More

ഐപിഎല്‍; രാഹുല്‍ 98 നോട്ടൗട്ട്; ചെന്നൈയ്‌ക്കെതിരേ അനായാസം പഞ്ചാബ്

ദുബയ്:ക്യാപ്റ്റന്‍ രാഹുലിന്റെ വെടിക്കെട്ടിന്റെ ചുവട് പിടിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തറപ്പറ്റിച്ച് പഞ്ചാബ് കിങ്‌സ് ഇലവന്‍. ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്നത്തെ നിര്‍ണ്ണായക മല്‍സരത്തില്‍ പഞ്ചാബ് നേടിയത്.  

Read More

സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്‍റ്​ പി.കെ.പി അബ്​ദുസ്സലാം മുസ്‌ലിയാര്‍ അന്തരിച്ചു

കണ്ണൂര്‍: സമസ്ത കേന്ദ്ര വൈസ് പ്രസിഡന്‍റ്​ സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്‍റുമായ പി.കെ.പി അബ്​ദുസ്സലാം മുസ്‌ലിയാര്‍ (85) അന്തരിച്ചു. നിലവില്‍ സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റാണ്. പ്രമുഖ പണ്ഡിതനും പ്രഗത്ഭ മുദരിസ്സുമായിരുന്ന ചെറുകുന്ന് തെക്കുമ്പാട് സി. കുഞ്ഞഹമ്മദ് മുസ്​ലിയാരുടെയും പാപ്പിനിശ്ശേരി പൂവ്വംകുളം നഫീസയുടെയും മകനായി 1935 ജൂലൈ ഒന്നിനായിരുന്നു ജനനം. ചെറുകുന്ന് തെക്കുമ്പാട് ഓത്തുപള്ളിയില്‍ വെച്ചാണ്​ പ്രാഥമിക മതപഠനവും സ്‌കൂള്‍ പഠനവും നേടിയത്. പിതാവിന്‍റെ നേതൃത്വത്തില്‍ തെക്കുമ്പാട്ടെ ദര്‍സ് പഠനത്തിനും ചേര്‍ന്നിരുന്നു. മാടായി ബി.എം.എച്ച്.ഇ…

Read More

കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1839, തൃശൂര്‍ 1698, തിരുവനന്തപുരം 1435, കോഴിക്കോട് 1033, കൊല്ലം 854, മലപ്പുറം 762, ആലപ്പുഴ 746, കോട്ടയം 735, പാലക്കാട് 723, കണ്ണൂര്‍ 679, പത്തനംതിട്ട 643, ഇടുക്കി 622, വയനാട് 337, കാസര്‍ഗോഡ് 182 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,312 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ…

Read More

തിരുവനന്തപുരത്ത് കാറില്‍ നടരാജ വിഗ്രഹം കടത്താന്‍ ശ്രമം; രണ്ട് പേര്‍ പൊലീസ് പിടിയില്‍

  തിരുവനന്തപുരം: കാറില്‍ നടരാജ വിഗ്രഹം കടത്താന്‍ ശ്രമം. രണ്ടു പേര്‍ പൊലീസ് പിടിയിലായി. വിഴിഞ്ഞം പൊലീസാണ് നടപടി കൈക്കൊണ്ടത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം വൈകീട്ട് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. വിഴിഞ്ഞം ഉച്ചക്കടയില്‍ നിന്ന് വിഗ്രഹം പിടിച്ചത്. 45 കിലോ ഭാരമുള്ള പിച്ചളയില്‍ നിര്‍മ്മിച്ച നടരാജ വിഗ്രഹമാണ് പിടികൂടിയത്.

Read More

വയനാട് ജില്ലയില്‍ 337 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.38

  വയനാട് ജില്ലയില്‍ ഇന്ന് (07.10.21) 337 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 484 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകക്ക് ഉള്‍പ്പെടെ 334 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.38 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 119265 ആയി. 114764 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3705 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3197 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

പേപ്പട്ടിവിഷബാധ: ഏഴുവയസ്സുകാരന്‍ മരിച്ചു

  കാസർ​ഗോഡ്: കാസർ​ഗോഡ് ചെറുവത്തൂരിൽ പട്ടിയുടെ കടിയേറ്റ ഏഴുവയസ്സുകാരന്‍ വാക്​സിനെടുത്തിട്ടും പേവിഷബാധയേറ്റ്​ മരിച്ചു. ആലന്തട്ട എലിക്കോട്ട് പൊയിലിലെ തോമസിന്‍റെയും ബിന്ദുവിന്റെയും മകന്‍ എം.കെ. ആനന്ദ് ആണ് മരിച്ചത്. ആലന്തട്ട എ.യു.പി സ്കൂളിലെ രണ്ടാം തരം വിദ്യാര്‍ഥിയാണ് സെപ്തംബര്‍ 13ന് വീട്ടുപറമ്പില്‍ കളിച്ചു കൊണ്ടിരിക്കെയാണ് പേപ്പട്ടിയുടെ കടിയേറ്റത്. കണ്ണിന് മുകളിലും കൈകളിലുമാണ് കടിയേറ്റത്. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ച്‌ വാക്സിനേഷന്‍ നടത്തി. ഈ മാസം 11നാണ് അടുത്ത വാക്സിന്‍ എടുക്കേണ്ടിയിരുന്നത്. എന്നാല്‍, രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്…

Read More

നോക്കുകൂലി തുടച്ച് നീക്കണം; കൊടി നിറം നോക്കാതെ നടപടിവേണം: രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കേരളത്തിൽ കണ്ടുവരുന്ന നോക്കുകൂലി സമ്പദായം തുടച്ച് നീക്കണമെന്നും നോക്കുകൂലി ചോദിക്കുന്നവർക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടിവേണമെന്ന് ഹൈക്കോടതി. ട്രേഡ് യൂണിയൻ തീവ്രവാദമെന്ന പ്രതിച്ഛായ കേരളത്തിനുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. കൊല്ലത്തെ ഒരു ഹോട്ടൽ ഉടമ നൽകിയ പൊലീസ് സംരക്ഷണ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. നോക്കുകൂലി നൽകാത്തതിനാൽ ഹോട്ടലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. ചുമട് ഇറക്കാൻ അനുവദിച്ചില്ലെങ്കിൽ സംഘട്ടനത്തിലേക്ക് പോകുന്നത് നിർത്തണമെന്നും അവകാശ ലംഘനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങൾ…

Read More