സംസ്ഥാനത്ത് നവംബർ ഒന്നാം തീയതി മുതൽ സ്‌കൂളുകൾ തുറക്കാൻ തീരുമാനം. ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയും 10 12 ക്ലാസുകളും നവംബർ ഒന്ന് മുതൽ ആരംഭിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായി
നവംബർ 15 മുതൽ എല്ലാ ക്ലാസുകളും ആരംഭിക്കും. സ്‌കൂളുകളിൽ മാസ്‌കുകൾ കരുതണം. കുട്ടികൾക്കായി പ്രത്യേക മാസ്‌കുകൾ തയ്യാറാക്കും. സ്‌കൂളുകൾ തുറക്കുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും മുന്നൊരുക്കങ്ങൾ പൂർത്തിയാക്കണം. കുട്ടികളെ വാഹനങ്ങളിൽ സ്‌കൂളുകളിൽ എത്തിക്കാൻ സജ്ജീകരണം ഒരുക്കണം.