ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ടിം പെയ്ൻ രാജിവെച്ചു
ഓസ്‌ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റൻ പദവി ടിം പെയ്ൻ രാജിവെച്ചു. സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചത് വിവാദമായ സാഹചര്യത്തിലാണ് തീരുമാനം. ആഷസ് പരമ്പരക്ക് ഒരു മാസം മാത്രം ബാക്കി നിൽക്കെയാണ് ഓസീസ് നായക സ്ഥാനത്ത് നിന്ന് പെയ്ൻ പടിയിറങ്ങുന്നത്. 2017ലാണ് വിവാദ സംഭവം. ടാസ്മാനിയൻ ടീമിലുണ്ടായിരുന്ന പെയ്ൻ അന്ന് സഹപ്രവർത്തകയുമായി നടത്തിയ മെസേജ് ഇടപാടുകൾ വിവാദമാകുകയായിരുന്നു. പെയ്ൻ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്ന് കണ്ടെത്തിയെങ്കിലും താൻ നായക സ്ഥാനം ഒഴിയുകയാണെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.