മുംബൈ ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു; ഇരു ടീമിനെയും വലച്ച് പരുക്ക്
മുംബൈ ടെസ്റ്റിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മുംബൈ ടെസ്റ്റിൽ ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു. അതേസമയം പരുക്കാണ് ഇരു ടീമിനെയും വലക്കുന്നത് ് ഇന്ത്യൻ ടീമിൽ കഴിഞ്ഞ ടെസ്റ്റിൽ കളിച്ച അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ എന്നിവർ കളിക്കുന്നില്ല. മൂന്ന് പേരും പരുക്കിനെ തുടർന്നാണ് ടീമിൽ നിന്ന് പുറത്തായത്. ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്യംസണും…