പഞ്ചാബ് കിംഗ്‌സ് ഇലവൻ നായകൻ കെ എൽ രാഹുലിനും സൺ റൈസേഴ്‌സ് ഹൈദരാബാദ് നായകൻ റാഷിദ് ഖാനും ഒരു വർഷത്തെ വിലക്ക് നേരിടേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ. രാഹുലിനെയും റാഷിദിനെയും പുതിയ ഫ്രാഞ്ചൈസിയായ ലക്‌നൗ സമീപിച്ചതായും സ്വാധീനം ചെലുത്തിയതായും ഇവരുടെ ടീമുകൾ ബിസിസിഐക്ക് പരാതി നൽകി
വാക്കാലുള്ള പരാതിയാണ് ലഭിച്ചതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. രാഹുലിനെ നിലനിർത്താൻ പഞ്ചാബും റാഷിദിനെ നിലനിർത്താൻ ഹൈദരാബാദും താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇരുവരും ടീമിൽ തുടരില്ലെന്ന് വ്യക്തമാക്കി. ലക്‌നൗ ടീം ഇരുവർക്കും വൻ വാഗ്ദാനങ്ങൾ നൽകിയതായാണ് റിപ്പോർട്ടുകൾ
രാഹുലിന് 20 കോടിയും റാഷിദിന് 16 കോടിയും ലക്‌നൗ ഓഫർ നൽകിയെന്നാണ് അറിയുന്നത്. നിലവിൽ രാഹുലിന്റെ പ്രതിഫലം 11 കോടിയും റാഷിദിന്റേത് 9 കോടിയുമാണ്.