പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ നിന്ന് 12 പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്ത നടപടി അസാധാരണമെന്ന് സിപിഎം പി ബി അംഗം കോടിയേരി ബാലകൃഷ്ണൻ. യാതൊരു ചർച്ചയും കൂടാതെയാണ് കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ കൊണ്ടുവന്നതും പിൻവലിച്ചതും എതിർ ശബ്ദങ്ങൾക്ക് കാതുകൊടുക്കാത്തതാണ് കേന്ദ്രസർക്കാർ സംവിധാനം.
ചോദ്യം ചെയ്യാൻ ആളില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. സഹകരണ മേഖലയിലടക്കം ഏകാധിപത്യ രീതിയിലുള്ള നീക്കമാണ് നടക്കുന്നത്. എന്നാൽ കേരളം ഫെഡറലിസത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. സംസ്ഥാനവുമായി ചർച്ച നടത്താതെയുള്ള തീരുമാനങ്ങൾ അംഗീകരിക്കില്ലെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.