അമീർ ഖാനും കിരൺ റാവുവും വിവാഹമോചിതരായി

 

പതിനഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ നടൻ അമീർ ഖാനും കിരൺ റാവുവും വിവാഹമോചിതരായി. ഇക്കാര്യം ഇവർ ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് വ്യക്തമാക്കിയത്.

ഇനി ഭാര്യ-ഭർത്താവ് എന്നീ സ്ഥാനങ്ങൾ ഇല്ലെന്നും ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേക്ക് കടക്കുകയാണെന്നും വാർത്താക്കുറിപ്പിൽ അമീർ ഖാൻ വ്യക്തമാക്കിയിട്ടുണ്ട്.

ഏറെ നാളായി വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഉണ്ടായിരുന്നുവെന്നും അതിന് പറ്റിയ സമയമാണിതെന്നും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. മകൻ ആസാദിനായി എന്നും നല്ല മാതാപിതാക്കളായി നിലകൊള്ളുമെന്നും അവനെ തങ്ങൾ ഒരുമിച്ച് വളർത്തുമെന്നും ഇരുവരും പറഞ്ഞു.

16 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചുകൊണ്ട് നടി റീന ദത്തയുമായി വേർപ്പിരിഞ്ഞ ശേഷമാണ് അമീർ ഖാൻ കിരൺ റാവുവിനെ വിവാഹം ചെയ്യുന്നത്. 2005 ൽ ആയിരുന്നു വിവാഹം. ഈ ബന്ധത്തിൽ ഒരു മകനുണ്ട്.

റീന ദത്തയെ 1986 ലാണ് അമീർ ഖാൻ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ അമീർ ഖാന് ഇറാ ഖാൻ, ജുനൈദ് ഖാൻ എന്നീ മക്കളുണ്ട്.