കേന്ദ്രത്തിന് വഴങ്ങി ട്വിറ്റർ: പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കുമെന്ന് അറിയിച്ചു

 

ഒടുവിൽ കേന്ദ്രസർക്കാരിന്റെ സമ്മർദത്തിന് വഴങ്ങി ട്വിറ്റർ. പരാതി പരിഹാര ഉദ്യോഗസ്ഥനെ ഉടൻ നിയമിക്കുമെന്ന് ട്വിറ്റർ അറിയിച്ചു. ഡൽഹി ഹൈക്കോടതിയെയാണ് ട്വിറ്റർ ഇക്കാര്യം അറിയിച്ചത്. നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണെന്നും ട്വിറ്റർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഇടക്കാല റെസിഡന്റ് ഗ്രീവൻസ് ഓഫീസർ ജൂൺ 21ന് സ്ഥാനമൊഴിഞ്ഞതായും കമ്പനി കോടതിയെ അറിയിച്ചു.

ട്വിറ്ററിന്റെ ഗ്ലോബൽ പോളിസി ഡയറക്ടർ ജെറെമി കെസ്സൽ ആണ് പുതിയ പരാതി പരിഹാര ഉദ്യോസ്ഥനാകുന്നത്. എന്നാൽ ഇന്ത്യക്കാരനായ കമ്പനി ഉദ്യോസ്ഥനാണ് സ്ഥാനത്ത് നിയമിതനാകേണ്ടെതെന്നാണ് ഐടി ചട്ടം.