അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമാകുന്ന നിയന്ത്രണങ്ങളിൽ മാറ്റം വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് ട്വിറ്റർ. ഇന്ത്യയിലെ ജനങ്ങൾക്ക് തങ്ങളുടെ സേവനം ഉറപ്പുവരുത്താൻ നിയമങ്ങൾ അനുസരിക്കാൻ ശ്രമിക്കും. എന്നാൽ അഭിപ്രായ സ്വാതന്ത്ര്യവും സ്വകാര്യതയും സംരക്ഷിക്കാൻ ട്വിറ്ററിന് ബാധ്യതയുണ്ട്.
ഇന്ത്യയിലെ ട്വിറ്റർ ജീവനക്കാരെക്കുറിച്ചും സേവിക്കുന്ന ഉപഭോക്താക്കളുടെ സ്വാതന്ത്ര്യത്തിൻമേലുള്ള ഭീഷണിയിലും ആശങ്കയുണ്ട്. ഭയപ്പെടുത്താനുള്ള പോലീസിന്റെ തന്ത്രങ്ങളിലും ട്വിറ്റർ ആശങ്ക അറയിച്ചിട്ടുണ്ട്.